KERALALATEST

ശരീരത്തില്‍ നാലു വെടിയുണ്ടകള്‍, നാല്‍പതോളം മുറിവുകള്‍; വേല്‍മുരുകന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

വയനാട്: പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ വേല്‍മുരുകന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ശരീരത്തില്‍ നിന്നു നാല് വെടിയുണ്ടകള്‍ കണ്ടെടുത്തുവെന്നും നാല്‍പതോളം മുറിവുകളുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

നെഞ്ചിലും വയറിലുമാണ് മുറിവുകള്‍ കണ്ടെത്തിയത്. എക്‌സ്‌റേ പരിശോധനയിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ സംഭവിച്ചതാണ് പരിക്കുകളെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടന്ന്. പിന്നീട് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു.

Related Articles

Back to top button