ArticlesBREAKING NEWSWORLD

ശവക്കല്ലറകളുടെ ഫോട്ടോയെടുക്കല്‍ ഒരു വിനോദം, യുവതി ഇതുവരെ പകര്‍ത്തിയത് രണ്ടു ലക്ഷം ചിത്രങ്ങള്‍

ആളുകളുടെ ചിന്താഗതിയും വിനോദങ്ങളും എല്ലാം വ്യത്യസ്തങ്ങളാണ്. പലപ്പോഴും അവ സാമൂഹ്യ മാധ്യമങ്ങളില്‍ പൊതുജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. അത്തരമൊരു വാര്‍ത്തയാണ് ഇംഗ്ലണ്ടില്‍ നിന്നും വരുന്നത്. നോര്‍ഫോക്കില്‍ നിന്നുള്ള ഒരു യുവതി ഒരു വിചിത്രമായ ഹോബിയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അവളുടെ കൗണ്ടിയിലെ എല്ലാ ശവക്കല്ലറകളുടെയും സ്മാരകങ്ങളുടെയും ഫോട്ടോ എടുക്കാനാണ് അവള്‍ തന്റെ സമയം വിനിയോഗിക്കുന്നത്. ഓരോ ദിവസവും ആളുകള്‍ മരിക്കുന്നതില്‍ ഒട്ടും കുറവില്ലാത്തതിനാല്‍ യുവതിക്ക് ഫോട്ടോയെടുക്കാന്‍ ബുദ്ധിമുട്ടേണ്ടി വരികയുമില്ല.
48 വയസ്സുള്ള ലൂ കോക്കര്‍ 700ഓളം നോര്‍ഫോക്ക് ശ്മശാനങ്ങളിലും പള്ളിമുറ്റങ്ങളിലുമായി കറങ്ങി ഏകദേശം 2,20,000 ശവക്കല്ലറകളുടേയും സ്മാരകങ്ങളുടേയും ചിത്രം പകര്‍ത്തിയിട്ടുണ്ട്. മിറര്‍ റിപ്പോര്‍ട്ട് ചെയ്തത് അനുസരിച്ച് അവളുടെ ഫോട്ടോ ശേഖരം ഏതാണ്ട് 1600കളിലെ ശവക്കല്ലറകളിലേക്ക് വരെ നീളുന്നു. ലൂവിനോടൊപ്പം അമ്മ ആഞ്ചല പാര്‍ക്കും ശ്മശാനത്തിലേക്കുള്ള യാത്രയില്‍ കൂടെ കൂടാറുണ്ട്. പഴയ ശവകുടീരങ്ങളില്‍ ചിലത് അവര്‍ വൃത്തിയാക്കി ശിലാലിഖിതങ്ങള്‍ കൂടുതല്‍ വ്യക്തമാക്കിയാണ് ചിത്രമെടുക്കുന്നത്.
വടക്കന്‍ വാല്‍ഷാമില്‍ നിന്നുള്ള ലൂ, ഒരു ദശകത്തിലേറെയായി ശവക്കല്ലറകളുടെ ചിത്രങ്ങളെടുത്തു വരുന്നു. ഇതുവരെ എടുത്ത ഫോട്ടോകളുടെ ഡാറ്റാ ബേസുകള്‍ അവള്‍ സൂക്ഷിക്കുന്നുണ്ട്. ഇത്തരത്തില്‍ ഫോട്ടോ എടുക്കുമ്പോള്‍, ഓരോ ശവക്കല്ലറയെയും കുറിച്ച് നോര്‍ഫോക്കില്‍ അടക്കം ചെയ്തിട്ടുള്ള തങ്ങളുടെ കുടുംബ ബന്ധുക്കളെ തിരയുന്നവരെ സഹായിക്കുന്നതിനായി അവള്‍ വിവരങ്ങള്‍ വംശാവലി ഫൈന്‍മിപാസ്റ്റി എന്ന വെബ്‌സൈറ്റില്‍ ചേര്‍ക്കുന്നുണ്ട്. ‘ആളുകള്‍ എല്ലാ ദിവസവും മരിക്കുന്നതിനാല്‍ ഇത് പൂര്‍ത്തിയാക്കാന്‍ വലിയ ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല.’ ലൂ പറയുന്നു.
ഏകദേശം 12 വര്‍ഷം മുമ്പ് സ്വന്തം കുടുംബചരിത്രം ഗവേഷണം ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് അവള്‍ വിചിത്രമായ ഈ ഹോബി തുടങ്ങിയത്. തനിക്ക് ഒരിക്കലും സ്‌കൂളില്‍ പഠിക്കുന്ന ചരിത്രത്തില്‍ താല്‍പ്പര്യമില്ലെന്ന് അവള്‍ പറയുന്നു. പക്ഷേ, അവള്‍ സ്വന്തം കുടുംബവൃക്ഷം (ഫാമിലി ട്രീ) കണ്ടെത്താനും അവരുടെ ശവക്കല്ലറകള്‍ കണ്ടെത്താനും ശ്രമിച്ചപ്പോള്‍, അത് വളരെയേറെ രസകരമാണെന്ന് ഞാന്‍ കണ്ടെത്തി, ഒരു സൂപ്പര്‍മാര്‍ക്കറ്റ് ഷിഫ്റ്റ് മാനേജരായ ലൂ പറഞ്ഞു.
ഇത് പൂര്‍ത്തീകരിക്കേണ്ടത് ഭാവിതലമുറയ്ക്ക് അത്യാവശ്യമാണെന്ന് അവര്‍ വിശ്വസിക്കുന്നുവെന്നും ആളുകള്‍ക്ക് തങ്ങളുടെ പൂര്‍വ്വികരെ കണ്ടെത്താന്‍ ഇത് സഹായിക്കും എന്നും അവള്‍ പറയുന്നു. അവളുടെ ഫോട്ടോകളും അവളുടെ ഈ ഹോബിയെക്കുറിച്ചുള്ള വിവരങ്ങളും ആളുകള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ആള്‍ക്കാര്‍ക്ക് തങ്ങള്‍ എവിടെ നിന്നാണ് ഉത്ഭവിച്ചതെന്ന് അറിയാന്‍ ജിജ്ഞാസയുണ്ട്. അവള്‍ വളരെയധികം ഫോട്ടോകള്‍ എടുത്തിട്ടുണ്ട്, അവയ്‌ക്കെല്ലാം പേരിടാന്‍ അവള്‍ക്ക് ഇതുവരെ സമയം തന്നെ കിട്ടുന്നുമില്ല, അവള്‍ കൂട്ടിച്ചേര്‍ത്തു.
അവള്‍ കണ്ട ചില സൈറ്റുകളില്‍, ഒരൊറ്റ ശ്മശാനത്തില്‍ തന്നെ ആയിരക്കണക്കിന്, പതിനായിരക്കണക്കിന് ശവക്കല്ലറകള്‍ ഉള്ളതായും അവളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിനാല്‍ തന്നെ തന്റെ ഹോബി അനുസ്യൂതം മുന്‍പോട്ടു പോകുമെന്ന് ലൂ വിശ്വസിക്കുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker