തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ പാര്‍ട്ടി അന്വേഷണില്ല. ശശി ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുന്നുവെന്ന് സി.പി.എം. സംസ്ഥാനസെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെ മാറ്റേണ്ടതില്ലെന്നും യോഗത്തില്‍ തീരുമാനിച്ചതായാണ് വിവരം.
പി. ശശിക്കെതിരെ പി.വി. അന്‍വര്‍ എം.എല്‍.എ. നല്‍കിയ പരാതിയില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ വിശദമായ ചര്‍ച്ച നടന്നെന്നാണ് വിവരം. കഴിഞ്ഞദിവസം വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയ അതേ നിലപാടിലേക്കാണ് പാര്‍ട്ടിയും എത്തുന്നതെന്നാണ് സൂചന.
സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗമായ പി. ശശിയെ തന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചത് പാര്‍ട്ടിയാണെന്നും അദ്ദേഹം മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നുമായിരുന്നു മുഖ്യമന്ത്രി നേരത്തെ ഈ വിഷയത്തില്‍ നല്‍കിയ വിശദീകരണം. തെറ്റായ ഒരു കാര്യവും അദ്ദേഹത്തിന്റെ പക്കലില്ലെന്നും ശശിക്കെതിരെ ആരുപറഞ്ഞാലും അതെല്ലാം അവജ്ഞയോടെ തെള്ളിക്കളയുമെന്നും അന്ന് പിണറായി പറഞ്ഞിരുന്നു.
62 Less than a minute