പരുമല : ശുദ്ധിയും ശ്രദ്ധയും വിദ്യാര്‍ത്ഥി ജീവിതത്തില്‍ അനിവാര്യമാണെന്ന് ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലിത്ത പറഞ്ഞു.പരുമല പെരുന്നാളിനോടനുബന്ധിച്ചു നടന്ന ഗുരുവിന്‍ സവിധേ വിദ്യാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മദ്യവും ലഹരിയും സമൂഹത്തെ കാര്‍ന്നു തിന്നുന്ന തിന്മയാണെന്നും അദ്ദേഹം പറഞ്ഞു
അദ്ധ്യാപക പരിശീലകനും വിദ്യാഭ്യാസ ലേഖകനുമായ ഷാജി എം. സലാം ക്ലാസ്സ് നയിച്ചു. പരുമല സെമിനാരി മാനേജര്‍ കെ. വി. പോള്‍ റമ്പാന്‍ അധ്യക്ഷത വഹിച്ചു. മലങ്കര അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, തോമസ് ടി കുര്യന്‍,പി.ടി. തോമസ്, യോഹന്നാന്‍ ഇശോ, ജെസ്സി മാത്യു, അജിനി എഫ്,മിനി കുമാരി ലിസി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
85 Less than a minute