പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണയുമായുള്ള ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ ഉപവാസ സമരത്തിന് എതിരെ പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷം. ഇന്നലെ നടത്താന്‍ ഇരുന്ന പ്രതിഷേധ മാര്‍ച്ചുകള്‍ റദ്ദാക്കി. മാര്‍ച്ചുകള്‍ ശോഭയ്ക്കുള്ള പിന്തുണയെന്ന് വ്യാഖ്യാനിക്കപ്പെടുന്നതിനാലാണ് ഒഴിവാക്കിയത്. യുവമോര്‍ച്ചയുടെയും വനിത മോര്‍ച്ചയുടെയും മാര്‍ച്ചുകളാണ് ഒഴിവാക്കിയത്.
ശോഭ സുരേന്ദ്രന് സമരം നടത്തിയത് പാര്‍ട്ടിയുടെ അനുമതി ഇല്ലാതെയാണ്. നേതൃത്വവുമായി കൂടിയാലോചനകള്‍ ഒന്നും നടന്നില്ല. മുതിര്‍ന്ന നേതാവായ ശോഭ സുരേന്ദ്രന് നടത്തിയത് അച്ചടക്ക ലംഘനമെന്നും ഔദ്യോഗിക പക്ഷം.