BREAKING NEWSKERALALATEST

ശ്രീധരനും കുമ്മനത്തിനും ലീഡ്

15ാം നിയമസഭയിലേക്കുള്ള വിധിയെഴുത്ത് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ രണ്ടിടത്ത് ലീ!ഡ് ചെയ്ത് എന്‍ഡിഎ. തിരഞ്ഞെടുപ്പ് വേളയില്‍ ഏറ്റവുമധികം ശ്രദ്ധനേടിയ നേമത്ത് ഇരുമുന്നണികളേയും പിന്നിലാക്കി കുമ്മനം രാജശേഖരന്‍ ലീഡ് ചെയ്യുകയാണ്. ഇവിടെ എല്‍ഡിഎഫ് രണ്ടാം സ്ഥാനത്തും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തുമാണ്. പാലക്കാട് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി ഇ.ശ്രീധരന്‍ 1425 വോട്ടിനു മുന്നിലാണ്. തപാല്‍ വോട്ടുകള്‍ ഇവിടെ എണ്ണിത്തുടങ്ങിയത് രാവിലെ എട്ടരയോടെയാണ്. അതേസമയം, ഉറച്ച ഇടതുകോട്ടയായ ബാലുശേരിയില്‍ ഇലക്ട്രോണിക് മെഷീനുകളിലെ വോട്ടുകള്‍ എണ്ണുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ധര്‍മജന്‍ ബോള്‍ഗാട്ടി ലീഡ് ചെയ്യുന്നു.
അതേസമ!യം, യുഡിഎഫിന്റെ ഉറച്ച കോട്ടയായ കോട്ടയം ജില്ലയില്‍ എല്‍ഡിഎഫ് പല സീറ്റുകളിലും ലീഡ് ചെയ്യുകയാണ്. പാലായില്‍ കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ.മാണിയാണ് മുന്നിട്ടുനില്‍ക്കുന്നത്. പൂഞ്ഞാറില്‍ പി.സി.ജോര്‍ജ് പിന്നിലാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തിങ്കലാണ് ഇവി!ടെ ലീഡ് ചെയ്യുന്നത്. ത്രികോണ മല്‍സരം കാഴ്ച വച്ച ഏറ്റുമാനൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എന്‍.വാസവന്‍ ലീ!ഡ് ചെയ്യുന്നു. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയും കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമാണ് ലീ!ഡ് ചെയ്യുന്നത്.
സംസ്ഥാനമൊട്ടാകെയുള്ള ലീഡുനില വിലയിരുത്തുമ്പോള്‍ 80 സീറ്റുകളില്‍ എല്‍ഡിഎഫും 57 സീറ്റുകളില്‍ യുഡിഎഫും 3 സീറ്റുകളില്‍ എന്‍ഡിഎയുമാണ് ലീഡ് ചെയ്യുന്നത്.

Related Articles

Back to top button