ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഭീകരാക്രമണം. സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ വീരമൃത്യു വരിച്ചു.ബര്‍സുല്ല പൊലീസ് സ്റ്റേഷനിലേക്ക് ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. ഭീകരര്‍ ബര്‍സുല്ല പൊലീസ് സ്റ്റേഷനിലേക്ക് വെടിയുതിര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ഗുരുതരമായി പരുക്ക് പറ്റിയ പൊലീസുകാരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ ആയില്ല. പ്രദേശത്ത് പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.