LATESTBREAKING NEWSKERALA

ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചിരുന്നോ എന്ന് സംശയം, സാമ്പിള്‍ ശേഖരിച്ചു പൊലീസ്


അഭിമുഖത്തിനിടെ അവതാരകയെ അപമാനിച്ചെന്ന കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയുടെ നഖം, തലമുടി, രക്തം എന്നിവയുടെ സാമ്പിള്‍ പൊലീസ് പരിശോധനയ്ക്ക് അയച്ചു. ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാനാണ് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചത്. അതേസമയം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അവതാരക പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടനോടും ചിത്രത്തിന്റെ നിര്‍മ്മാതാവിനോടും ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ കത്ത് നല്‍കി.

ഇന്നലെ അറസ്റ്റിലായ  നടനെ രണ്ടുപേരുടെ ആള്‍ ജാമ്യത്തില്‍ മരട് പൊലീസ് വിട്ടയച്ചിരുന്നു. അറസ്റ്റിലായതിന് പിന്നാലെ പൊലീസ് ശ്രീനാഥ് ഭാസിയുടെ രക്തം, തലമുടി, നഖം എന്നിവയുടെ സാമ്പിളുകള്‍ പൊലീസ് പരിശോധനയ്ക്കായി എടുത്തിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ വച്ചാണ് സാമ്പിളുകള്‍ ശേഖരിച്ചത്. അഭിമുഖം നടക്കുന്ന സമയത്ത് ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയുന്നതിനായാണ് സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചത്.

അഭിമുഖത്തിന്റെ വീഡിയോയും പൊലീസ് പരിശോധിച്ചിരുന്നു. ഈ വിഡിയോയില്‍ പൊലീസ് ചില അസ്വാഭാവികത കണ്ടതിന്റെകൂടി അടിസ്ഥാനത്തിലാണ് നടന്‍ ലഹരി ഉപയോഗിച്ചോ എന്ന സംശയം പൊലീസിനുണ്ടായത്. തുടര്‍ന്നാണ് നഖം, തലമുടി, രക്തം എന്നിവയുടെ സാമ്പിള്‍ പൊലീസ് പരിശോധനയ്ക്ക് അയച്ചത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker