BREAKINGKERALA

ശ്രീനാരായണ ഗുരുദേവന്റെ 170 -ാമത് ജയന്തി ഇന്ന്

തിരുവനന്തപുരം: ലോകാരാദ്ധ്യനായ ശ്രീനാരായണ ഗുരുദേവന്റെ 170 -ാമത് ജയന്തി ലോകമെമ്പാടും ഇന്ന് ആഘോഷിക്കും.വയനാട് മഹാ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിപുലമായ ആഘോഷങ്ങള്‍ ഒഴിവാക്കി പ്രാര്‍ത്ഥനാ നിര്‍ഭരമായാണ് ചെമ്പഴന്തി ഗുരുകുലത്തിലും ശിവഗിരി മഠത്തിലും അരുവിപ്പുറത്തും മറ്റും ഗുരുദേവ ജയന്തി സംഘടിപ്പിച്ചിട്ടുള്ളത്. ഭക്തിനിര്‍ഭരമായ നാമസങ്കീര്‍ത്തന ശാന്തിഘോഷയാത്ര ശ്രീനാരായണ സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കും. വയനാട്ടില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി ശിവഗിരിയില്‍ ശാന്തിദീപം (ചതയദീപം ) സായാഹ്നത്തില്‍ തെളിച്ചു പ്രാര്‍ത്ഥിക്കും.പുലര്‍ച്ചെ 6 മുതല്‍ 6.30 വരെ ക്ഷേത്രങ്ങളിലും ഗുരു മന്ദിരങ്ങളിലും തിരുഅവതാര മുഹൂര്‍ത്ത പ്രാര്‍ത്ഥന ഉണ്ടാകും.ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ വൈകിട്ട് 6.30 ന് നടക്കുന്ന ഗുരുജയന്തി മഹാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കടകംപള്ളിസുരേന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്ര് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ജയന്തി സന്ദേശം നല്‍കും. സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ഷാഫി പറമ്പില്‍ എം.പി,കെ.വരദരാജന്‍,ഗോകുലം ഗോപാലന്‍,ജി.മോഹന്‍ദാസ് എന്നിവര്‍ പങ്കെടുക്കും. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്ര് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതം പറയും.ശിവഗിരിയില്‍ രാവിലെ ഏഴിന് ധര്‍മ്മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയര്‍ത്തും. 7.30 ന് ജപയജ്ഞത്തിന് സ്വാമി പരാനന്ദ ദീപം തെളിക്കും. 9.30 ന് ജയന്തി സമ്മേളനം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. സ്വാമി ശുഭാംഗാനന്ദ,? അടൂര്‍ പ്രകാശ് എം.പി,? വി.ജോയി എം.എല്‍.എ തുടങ്ങിയവര്‍ സംസാരിക്കും.വൈകിട്ട് 5 ന് ശിവഗിരിയില്‍ ശാന്തിദീപം തെളിക്കും.ശാരദാമഠം, വൈദിക മഠം, ബോധാനന്ദ സ്വാമി സമാധി മണ്ഡപം, മഹാസമാധി എന്നിവിടങ്ങളുള്‍പ്പെടെ ശിവഗിരി കുന്നുകളിലും സമീപപ്രദേശങ്ങളിലും ദീപം തെളിയും. 5.30ന് മഹാസമാധിയില്‍ നിന്ന് നാമസങ്കീര്‍ത്തന ഘോഷയാത്ര ആരംഭിച്ച് ഗുരുദേവന്‍ സ്ഥാപിച്ച ശിവഗിരി മാതൃകാപാഠശാല, എസ്.എന്‍.കോളേജ്, നാരായണ ഗുരുകുലം ജംഗ്ഷനിലൂടെ മഹാസമാധിയില്‍ തിരിച്ചെത്തി പ്രാര്‍ത്ഥനയോടെ സമാപിക്കും.ശിവഗിരി മഠത്തിന്റെ അനുബന്ധ സ്ഥാപനങ്ങളിലും ,ഗുരുദേവ ക്ഷേത്രങ്ങളിലും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തിലും,ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ഭക്തിനിര്‍ഭരമായ ചടങ്ങുകള്‍ നടക്കും.

Related Articles

Back to top button