SPORTSCRICKET

ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ബാറ്റിംഗ്; സഞ്ജു അടക്കം അഞ്ച് പുതുമുഖങ്ങൾക്ക് അരങ്ങേറ്റം

ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശിഖർ ധവാൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് പരമ്പര സ്വന്തമാക്കിയതുകൊണ്ട് തന്നെ മലയാളി താരം സഞ്ജു സാംസൺ അടക്കം അഞ്ച് താരങ്ങളാണ് ഇന്ന് ടീമിൽ അരങ്ങേറുക. സഞ്ജുവിനൊപ്പം രാഹുൽ ചഹാർ, നിതീഷ് റാണ, ചേതൻ സക്കരിയ, കൃഷ്ണപ്പ ഗൗതം എന്നിവർക്കാണ് അരങ്ങേറ്റം. ഇതോടൊപ്പം നവ്ദീപ് സെയ്നിയും ടീമിലെത്തി

ഇഷാൻ കിഷൻ, കൃണാൽ പാണ്ഡ്യ, ദീപഹ് ചഹാർ, ഭുവനേശ്വർ കുമാർ, യുസ്‌വേന്ദ്ര ചഹാൽ, കുൽദീപ് യാദവ് എന്നിവർക്കാണ് ഇന്ത്യ വിശ്രമം അനുവദിച്ചത്. കർണാടക ഓപ്പണർ ദേവ്ദത്ത് പടിക്കലിന് അവസരം ലഭിച്ചില്ല എന്നത് അത്ഭുതമായി. ശ്രീലങ്കൻ നിരയിൽ പ്രവീൺ ജയവിക്ക്‌രാമ, അകില ധനഞ്ജയ, രമേഷ് മെൻഡിസ് എന്നിവർ ടീമിലെത്തി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker