BREAKING NEWSKERALALATESTNEWS
Trending

ഷംനാ കാസിം ബ്ലാക്ക്‌മെയിൽ കേസും തിരുവനന്തപുരം സ്വർണക്കടത്ത് കേസും തമ്മിൽ ബന്ധമുണ്ടെന്ന് സൂചന; ഷംനാ കാസിം പറഞ്ഞ ‘ഡീലർ വുമൺ’ സ്വപ്ന സുരേഷ്‌

നടി ഷംനാ കാസിമിനെ ബ്ലാക്ക്‌മെയിൽ ചെയ്ത കേസും തിരുവനന്തപുരം സ്വർണക്കടത്തും തമ്മിലുള്ള ബന്ധം കസ്റ്റംസ് അന്വേഷിക്കുന്നു. ബ്ലാക്ക്‌മെയിൽ കേസിലെ പ്രതികൾക്ക് സ്വപ്നയുമായി ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ഷംനാ കാസിം പറഞ്ഞ ‘ഡീലർ വുമൺ’ സ്വപ്ന സുരേഷാണെന്ന് കസ്റ്റംസ് അനുമാനിക്കുന്നു. സ്വപ്ന രാജ്യാന്തര സ്വർണ്ണക്കടത്തിലെ മുഖ്യകണ്ണിയാണെന്നും സ്വപ്നയെക്കുറിച്ച് വിവരം ലഭിച്ചത് ബ്ലാക്ക്‌മെയിൽ കേസിലെ പ്രതികളിൽ നിന്നാണെന്നും കസ്റ്റംസ് പറഞ്ഞു. ജൂലൈയിലാണ് ഷംനയെ ബ്ലാക്ക്‌മെയിൽ ചെയ്തുവെന്ന പരാതിയുമായി നടി രംഗത്തെത്തുന്നത്. ഇടപാടുകളുമായി ബന്ധപ്പെട്ട് ഒരു ഡീലർ വുമണുണ്ടെന്ന് അന്ന് തന്നെ ഷംന പറഞ്ഞിരുന്നു.

ജൂൺ 24നാണ് ഷംനാ കാസിം ബ്ലാക്ക്‌മെയിൽ കേസ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് 11 ദിവസത്തിനിപ്പുറമാണ് തിരുവനന്തപുരം സ്വർണക്കടത്ത് കേസ് മറനീക്കി പുറത്തുവരുന്നത്.

Related Articles

Back to top button