ENTERTAINMENTMALAYALAM

ഷംന കാസിം ബ്ലാക്ക് മെയിലിംഗ് കേസ്; നിര്‍മാതാവിനെ കേന്ദ്രീകരിച്ച് അന്വേഷണം

 


കൊച്ചി ബ്ലാക്ക് മെയിലിംഗ് കേസിനിടെ ഷംന കാസിമിന്റെ വീട്ടിലെത്തിയ നിര്‍മാതാവിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. ഇയാള്‍ക്ക് വിവാഹ തട്ടിപ്പ് കേസില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കും. ജൂണ്‍ 20നാണ് നിര്‍മാതാവ് ഷംന കാസിമിന്റെ വീട്ടില്‍ എത്തിയത്.

വിവാഹത്തട്ടിപ്പ് സംഘം വീട്ടില്‍ വന്ന് പോയതിന് ശേഷമാണ് നിര്‍മാതാവ് ഷംനയുടെ വീട്ടില്‍ എത്തിയത്. ഷംന ആവശ്യപ്പെട്ടത് പ്രകാരമാണ് താന്‍ ഇവിടെ എത്തിയതെന്നാണ് നിര്‍മാതാവ് വീട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാല്‍, ഷംന ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നാണ് വീട്ടുകാരെ അറിയിച്ചത്. ഇതോടെയാണ് ബ്ലാക്ക് മെയിലിംഗ് കേസില്‍ നിര്‍മാതാവിന്റെ പങ്കിനെക്കുറിച്ച് ഷംനയ്ക്ക് സംശയം തോന്നിയത്.
നിര്‍മാതാവിന്റെ പേര് ഷംന പൊലീസിനോട് വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, നിര്‍മാവിന്റെ പേര് പൊലീസ് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

Tags

Related Articles

Back to top button
Close