ദില്ലി: കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദിനെതിരായ പരാമര്‍ശം നീക്കണമെന്ന് ദില്ലി ഹൈക്കോടതി. ചാനല്‍ ചര്‍ച്ചയില്‍ ബിജെപി വക്താവ് സഞ്ജു വെര്‍മ്മ നടത്തിയ പരാമര്‍ശം നീക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം. പരാമര്‍ശം അപകീര്‍ത്തിപരമാണെന്ന് ദില്ലി ഹൈക്കോടതി പറഞ്ഞു. എക്‌സിലും യൂട്യൂബിലുമുള്ള ചര്‍ച്ചയുമായി ബന്ധപ്പെട്ട വീഡിയോകള്‍ നീക്കണമെന്നും കോടതി ഉത്തരവിട്ടു. ഷമയുടെ ഹര്‍ജിയില്‍ ചാനലിനും സഞ്ജു വെര്‍മ്മയ്ക്കും കോടതി നോട്ടീസ് അയച്ചു.
68 Less than a minute