KERALABREAKING NEWSLATEST

ഷാജ് കിരൺ കേരളത്തിലേക്ക് മടങ്ങിയെത്തി; അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകും

ഷാജ് കിരൺ കേരളത്തിൽ മടങ്ങിയെത്തി. ഉച്ചയോടെ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകുമെന്ന് ഷാജ് പ്രതികരിച്ചു. സ്വപ്നയുമായി നടത്തിയ സംഭാഷണം മൊബൈൽ ഫോണിൽ നിന്നു വീണ്ടെടുക്കാനായാണ് അയൽ സംസ്ഥാനത്തേക്കു പോയതെന്നാണ്
ഷാജ് കിരൺ പറഞ്ഞിരുന്നത്.

ഇന്ന് കേരളത്തിലേക്കു മടങ്ങിയെത്തുമെന്ന് ഷാജ് കിരൺ നേരത്തേ അറിയിച്ചിരുന്നു. ഷാജ് കിരണിനെ ചോദ്യം ചെയ്യുന്നതിന് അന്വേഷണ സംഘം കഴിഞ്ഞ ദിവസം നിയമോപദേശം തേടിയിരുന്നു. താൻ നിരപരാധിയാണെന്നും രാഷ്ട്രീയ ലാഭത്തിനു വേണ്ടി കുടുക്കുകയാണെന്നും ഷാജ് കിരൺ മുൻകൂർ ജാമ്യാപേക്ഷയിൽ കഴിഞ്ഞ ദിവസം വാദിച്ചിരുന്നു.

സ്വപ്ന ഒരു ഓഡിയോ ക്ലിപ് പുറത്തുവിട്ടിരുന്നെന്നും ഇത് എഡിറ്റു ചെയ്തതാണെന്നും ഷാജ് കിരൺ ആരോപിച്ചു. സ്വപ്നയുമായി സംസാരിച്ച കാര്യങ്ങൾ ഫോണിലുണ്ടായിരുന്നെന്നും ഇതു പിന്നീട് ഡിലിറ്റ് ആയെന്നും ഷാജ് അവകാശപ്പെട്ടിരുന്നു. ഇതു തിരിച്ചെടുക്കാൻ സാധിക്കുമോയെന്നറിയാനാണ് ഷാജ് കിരൺ കേരളത്തിനു പുറത്തേക്കു പോയത്. ഫോണിലുണ്ടായിരുന്ന വിവരങ്ങൾ തിരികെ ലഭിച്ചിട്ടില്ലെന്ന് ഷാജ് കിരൺ മാധ്യമങ്ങളെ അറിയിച്ചു. അതിനിടെ സിപിഎം അനുകൂല അഭിഭാഷക സംഘടനയുടെ നേതാവ് നൽകിയ പരാതിയിൽ പാലക്കാട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന ഹൈക്കോടതിയെ സമീപിക്കും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker