BREAKING NEWSLATESTLIFE STYLEWORLD

ഷാര്‍ലറ്റിന് വെജ് അലര്‍ജിയാണ്, ജീവിതത്തില്‍ കഴിച്ചിരിക്കുന്നത് നോണ്‍വെജ് മാത്രം

നോണ്‍വെജ് ഭക്ഷണം കഴിക്കാന്‍ ഏറെ ആഗ്രഹമുള്ള പലരും പച്ചക്കറി കഴിക്കാതിരിക്കാന്‍ പറയുന്ന ഒരു ഡയലോഗാണ് ”പച്ചക്കറി എന്റെ വയറ്റില്‍ പിടിക്കില്ല’ എന്നത്. പറയുന്ന വ്യക്തിക്കും കേള്‍ക്കുന്ന വ്യക്തിക്കും ഇത് തമാശയാണ് എന്നറിയാമെങ്കിലും പച്ചക്കറി കഴിക്കുന്നത് ഒഴിവാക്കന്‍ നോണ്‍വെജ് ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ഡയലോഗ് ഇപ്പോഴും തീന്മേശയില്‍ തട്ടിവിടും. പക്ഷെ 34 വയസ്സുള്ള ബ്രിട്ടീഷ് വനിത, ഷാര്‍ലറ്റ് വിറ്റിലിന് ഇത് വെറും ഡയലോഗല്ല. തന്റെ ജീവിതത്തിലുടനീളം ഒരു പച്ചക്കറി പോലും കഴിച്ചിട്ടില്ല ഷാര്‍ലറ്റ്.
എക്‌സ്ട്രീം ഫുഡ് ഫോബിക്‌സ് എന്ന ടിവി ഷോയുടെ ഏറ്റവും പുതിയ എപ്പിസോഡിലാണ് ഷാര്‍ലറ്റ് തന്റെ കഥ വെളിപ്പെടുത്തിയത്. ഷാര്‍ലറ്റിനെപ്പോലുള്ളവര്‍ക്ക് അവരുടെ ഭയത്തെ നേരിടാനുള്ള അവസരം നല്‍കുന്ന ഷോയാണ് എക്‌സ്ട്രീം ഫുഡ് ഫോബിക്‌സ്. ഷോയില്‍ ബ്രോക്കോളി (ഒരിനം പച്ചക്കറി) നിറഞ്ഞ ഒരു മുറിയുടെ അകത്തേക്ക് പോകാന്‍ ഷാര്‍ലറ്റിനോട് ആവശ്യപ്പെട്ടു. പച്ചക്കറികള്‍ കണ്ടപ്പോള്‍ തന്നെ വിറച്ചുപോയെന്ന് ഷാര്‍ലറ്റ് പറയുന്നുണ്ട്.
ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് പച്ചക്കറികള്‍ കഴിച്ചതിന് ശേഷം ചെറുപ്പം മുതലേ ഷാര്‍ലറ്റ് ഛര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നും, സോസ് ഉള്‍പ്പെടെയുള്ള പുതിയ ഭക്ഷണങ്ങളോടും മില്‍ക്ക് ഷെയ്ക്കുകള്‍ പോലെയുള്ള കട്ടിയുള്ള ദ്രാവകങ്ങളോടും പോലും പതുക്കെ ഒരു ഭയം ഷാര്‍ലറ്റിന് വളര്‍ന്നുവന്നുവത്രെ. വലുതാവുമ്പോള്‍ ഈ പച്ചക്കറിയോടുള്ള ഈ വിരക്തി മാറിക്കോളും എന്ന് കരുതി ഷാര്‍ലറ്റിന്റെ അമ്മ ഇക്കാര്യം അത്ര ഗൗനിച്ചില്ല. ഒപ്പം വയറു നിറയാന്‍ ഹോട്ട്‌ഡോഗുകള്‍, ചിക്കന്‍ നഗ്ഗറ്റുകള്‍ തുടങ്ങിയ നോണ്‍വെജ് വിഭവങ്ങള്‍ ഇഷ്ടംപോലെ വാങ്ങിച്ചു നല്‍കുകയും ചെയ്തു.
18 വയസ്സുള്ള ജോലി നേടിയ ഷാര്‍ലറ്റിന്റെ ഭക്ഷണരീതി അവളുടെ സഹപ്രവര്‍ത്തകരുടെ ഇടയില്‍ ഒരു തമാശയായി മാറി. സഹപ്രവര്‍ത്തകര്‍ ആരോഗ്യകരമായ പച്ചക്കറി നിറച്ച സാന്‍ഡ്‌വിച്ചുകള്‍ കഴിക്കുമ്പോള്‍, ഹാം (പോര്‍ക്ക് വിഭവം) മാത്രമാണ് ഷാര്‍ലറ്റ് കഴിക്കുക. ഷാര്‍ലറ്റിന്റെ ഭക്ഷണ ശീലങ്ങള്‍ സാമൂഹിക ജീവിതത്തെയും ബാധിച്ചിട്ടുണ്ട്. 10 വര്‍ഷത്തിലേറെയായി അവിവാഹിതയാണ് ഷാര്‍ലറ്റ്. വളര്‍ത്തു നായയോടൊപ്പമാണ് ഷാര്‍ലറ്റ് ഇപ്പോള്‍ സമയം ചെലവിടുന്നത്. തന്റെ ഈ പച്ചക്കറി പേടി മനസ്സിലാക്കി ആരെങ്കിലും തന്നെ സ്വീകരിക്കും എന്ന പ്രതീക്ഷയിലാണ് ഷാര്‍ലറ്റ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker