BREAKING NEWSWORLD

ഷിക്കാഗോയില്‍ വെടിവയ്പ്; 3 മരണം, 4 പേര്‍ക്ക് ഗുരുതര പരുക്ക്

ഷിക്കാഗോ: യുഎസിലെ ഷിക്കാഗോ നഗരത്തില്‍ അക്രമിയുടെ വെടിവയ്പ് പരമ്പര. 4 മണിക്കൂറിനുള്ളില്‍ വിവിധ സ്ഥലങ്ങളില്‍ നടത്തിയ വെടിവയ്പില്‍ 3 പേര്‍ കൊല്ലപ്പെടുകയും 4 പേര്‍ക്ക് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തു. അക്രമിയായ ജേസണ്‍ നൈറ്റിങ്‌ഗേലിനെ (32) പൊലീസ് ഒടുവില്‍ ഷിക്കാഗോ നഗരത്തിന്റെ അതിര്‍ത്തിയായ എവന്‍സ്റ്റനില്‍ വെടിവച്ചു കൊന്നു.
അക്രമത്തിനു പിന്നിലുള്ള ഉദ്ദേശ്യം വെളിവായിട്ടില്ല. മുപ്പതുകാരനായ ഷിക്കാഗോ സര്‍വകലാശാല വിദ്യാര്‍ഥിയെ ഇന്നലെ ഉച്ചയ്ക്കു ശേഷം കൊന്നുകൊണ്ടാണ് ജേസണ്‍ അക്രമത്തിനു തുടക്കമിട്ടത്. തുടര്‍ന്ന് ഒരു സെക്യൂരിറ്റി ഗാര്‍ഡിനെയും 20 വയസ്സുകാരനെയും ഇയാള്‍ കൊലപ്പെടുത്തി.

Related Articles

Back to top button