BREAKINGKERALA

ഷിരൂരിലെ അര്‍ജുനായുള്ള രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കരുത്: കേരളം

ബെംഗളൂരു: ഷിരൂരിലെ അര്‍ജുനായുള്ള രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കരുതെന്ന് കര്‍ണാടക സര്‍ക്കാരിനോട് കേരളം. അപകട സ്ഥലത്ത് അവലോകന യോഗം ചേരുന്നു. മന്ത്രി എ കെ ശശീന്ദ്രന്‍, കാര്‍വാര്‍ എംഎല്‍എ, ഉത്തര കന്നഡ കളക്ടര്‍, നേവി സംഘം എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഇന്നും പ്രതീക്ഷ ഈശ്വര്‍ മാല്‍പെയില്‍. മാല്‍പെ സംഘം ബോട്ടുകള്‍ ഇറക്കി.
ഷിരൂരിലെ അര്‍ജുനായുള്ള രക്ഷാപ്രവര്‍ത്തനം ഏകോപനമില്ലായ്മയുണ്ടെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സ്ഥലം എംഎല്‍എല്‍എയ്ക്ക് പരിമിതിതികളുണ്ട്. അവിടുത്തെ സംസ്ഥാനഗവണ്‍മെന്റാണ് ഇത് ചെയ്യണ്ടത്. യോഗത്തില്‍ ഒന്ന് പറയുന്നു. പിന്നീട് മറ്റൊന്ന് നടപ്പിലാക്കുന്നു. പരസ്പരം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.
രക്ഷാപ്രവര്‍ത്തനത്തില്‍ എല്ലാവരും ഒരു ടീം ആയി പ്രവര്‍ത്തിക്കുകയാണ്. സമയ ബന്ധിതമായി കാര്യങ്ങള്‍ ചെയ്യണം. യോഗത്തില്‍ തീരുമാനിച്ച കാര്യങ്ങള്‍ നടപ്പിലാക്കണം. രക്ഷാദൗത്യം നടക്കുന്നിടത്ത് അര്‍ജുന്റെ കുടുംബത്തെ എത്തിക്കണം. അവിടുത്തെ കാര്യങ്ങള്‍ അറിയിക്കുന്നില്ല എന്നത് ഒരു പ്രശ്‌നം തന്നെയാണ്. അവര്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണം ഗുരുതരമായ ഒരു വിഷയം തന്നെയാണ്. അതിനു പിന്നില്‍ എന്തെങ്കിലും താല്പര്യങ്ങളുണ്ടോ എന്നും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button