BREAKINGKERALA

ഷിരൂര്‍ ദുരന്തം: അര്‍ജുന്റെ ഭാര്യയ്ക്ക് വേങ്ങേരി സഹകരണ ബാങ്കില്‍ ജോലി, ഉത്തരവ് പുറത്തിറങ്ങി

ഷിരൂര്‍ (കര്‍ണാടക): ഷിരൂരില്‍ അപകടത്തില്‍പ്പെട്ട അര്‍ജുന്റെ കുടുബത്തിന് ആശ്വാസമായി സഹകരണ വകുപ്പിന്റെ കൈത്താങ്ങ്. അര്‍ജുനെ അപകടത്തില്‍ കാണാതായതോടെ അനാഥമായ കുടുബത്തിന് ജീവിതത്തിലേക്ക് തിരികെയെത്താനായി അര്‍ജുന്റെ ഭാര്യയ്ക്ക് സഹകരണവകുപ്പ് ജോലി നല്‍കിയതായി മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു.
വേങ്ങേരി സര്‍വീസ് സഹകരണ ബാങ്കില്‍ ജൂനിയര്‍ ക്ലാര്‍ക്ക്/ കാഷ്യര്‍ തസ്തികയിലേക്കാണ് അര്‍ജുന്റെ ഭാര്യ കെ. കൃഷ്ണപ്രിയയ്ക്ക് നിയമനം നല്‍കുക. ഇതു സംബന്ധിച്ച ഉത്തരവ് സഹകരണ വകുപ്പ് പുറത്തിറക്കി.
സാമൂഹിക പ്രതിബദ്ധതയെന്ന സഹകരണ തത്വത്തിലധിഷ്ഠിതമായ സംഘം ഭരണസമിതിയുടെ തീരുമാനം നടപ്പില്‍ വരുത്തുന്നതിനായി നിയമത്തില്‍ ഇളവുകള്‍ നല്‍കി പരിഗണിച്ചുകൊണ്ടാണ് സര്‍ക്കാര്‍ തീരുമാനം എടുത്തത്. സാധാരണക്കാര്‍ക്ക് കൈത്താങ്ങാവുക എന്നതാണ് സഹകരണ പ്രസ്ഥാനത്തിന്റെ പ്രസക്തിയെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

Related Articles

Back to top button