ദില്ലി: ബംഗ്‌ളാദേശ് കലാപത്തെത്തുടര്‍ന്ന് രാജിവച്ച് രാജ്യം വിട്ട പ്രധാനമന്ത്രി ഷെയഖ് ഹസിന ഇന്ത്യയില്‍ തന്നെയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു, സര്‍വ്വകക്ഷി യോഗത്തിലാണ് കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്.ഷെയ്ഖ് ഹസീന ഇന്ത്യയ്ല്‍ അഭയം തേടിയോ എന്ന്‌സര്‍ക്കാര്‍ വ്യക്തമാക്കിയില്ല.ബംഗ്‌ളാദേശിലെ സ്ഥിതി കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിക്കുന്നു .കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ക്ക് യോഗത്തില്‍ പങ്കെടുത്തരാഹുല്‍ ഗാന്ധിയും കെസി വേണുഗോപാലും പിന്തുണ അറിയിച്ചു.ബംഗ്ലദേശിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതില്‍ ചര്‍ച്ച നടന്നു.ഇന്ത്യക്കാരുടെ സുക്ഷ ഉറപ്പാക്കണമെന്ന് യോഗത്തില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പതിമൂവായിരത്തോളം പേര്‍ നിലവില്‍ ബംഗ്‌ളാദേശിലുണ്ട്.
ബംഗ്‌ളാദേശില്‍ തെരഞ്ഞെടുപ്പ് മുതല്‍ തുടങ്ങിയ വിഷയങ്ങളാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.ബംഗ്‌ളാദേശ് സേനയുമായി സമ്പര്‍ക്കത്തിലെന്ന് കേന്ദ്രം വ്യക്തമാക്കി.കലാപത്തില്‍ വിദേശ ഇടപെടലുണ്ടോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിനാണ് ജയശങ്കര്‍ ഈ ഉത്തരം നല്കിയത്.പ്രധാനമന്ത്രി യോഗത്തില്‍ പങ്കെടുത്തില്ല. ആഭ്യന്ത്രമന്ത്രി അമിത് ഷായ പങ്കെടുത്തു
42 Less than a minute