NRIEUROPEWORLD

സംഗീതം പഠിക്കാന്‍ പോയ മക്കളെ കൊണ്ടുവരാന്‍ പോകുന്നതിനിടെ കാറിടിച്ച് കാനഡയില്‍ മലയാളി നഴ്‌സ് മരിച്ചു

 കാനഡയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് മരിച്ചു. പാലാ കരൂര്‍ മാറിയപുറം ശില്പ ബാബു(44) ആണ് മരിച്ചത്. കോട്ടയം ചാഴികാട്ട് ബാബുവിന്റെ മകളും, ഡോ. അനില്‍ ചാക്കോയുടെ ഭാര്യയുമാണ്. കാനഡയിലെ സൗത്ത് സെറിയില്‍ കഴിഞ്ഞ ദിവസമാണ് അപകടം ഉണ്ടായത്.

സംഗീതം പഠിക്കാന്‍ പോയ മക്കളെ തിരികെ കൊണ്ടുവരാന്‍ പോകുന്നതിനിടെ കാര്‍ ഇടിക്കുകയായിരുന്നു. വാഹനം ഇടിച്ചു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച പകല്‍ മരിച്ചു. കാനഡയില്‍ സ്റ്റാഫ് നഴ്‌സായിരുന്നു ശില്പ.

ഭര്‍ത്താവ് അനില്‍ ചാക്കോ കാനഡയില്‍ ഡോക്ടറാണ്. പാലാ ബ്ലൂമൂണ്‍ ഹോട്ടല്‍ ഉടമ ചാക്കോച്ചന്റെ മകനാണ് ഡോ. അനില്‍ ചാക്കോ. മക്കള്‍: നോഹ, നീവ്. സംസ്‌കാരം പിന്നീട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker