ENTERTAINMENTMALAYALAM

സംവിധായകന്‍ സച്ചിയ്ക്ക് വിട; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

തിരക്കഥാകൃത്തും, സംവിധായകനുമായ സച്ചിയുടെ മൃതദേഹം സംസ്‌കരിച്ചു. രവിപുരം ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. രഞ്ജിത്ത്, അജി ജോണ്‍ അടക്കമുള്ള നിരവധി ചലച്ചിത്ര പ്രവര്‍ത്തകര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.

ഇന്നലെയാണ് മലയാളത്തിന്റെ പ്രിയ സംവിധായകന്‍ വിടവാങ്ങിയത്. എഴുത്തുകാരന്‍, കവി, നാടക കലാകാരന്‍, ചലച്ചിത്ര തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു സച്ചി. എഴുത്തുകാരന്‍ സേതുവുമായുള്ള അദ്ദേഹത്തിന്റെ സഹകരണം ജനപ്രിയ സിനിമകളായ ചോക്ലേറ്റ് (2007), റോബിന്‍ഹുഡ് (2009), മേക്കപ്പ് മാന്‍ (2011), സീനിയേഴ്സ് (2012) എന്നിവയ്ക്ക് കാരണമായി. തിരക്കഥാ രചനയുടെ ആകര്‍ഷകവും രസകരവുമായ ശൈലിയാണ് അദ്ദേഹത്തെ വേറിട്ടുനിര്‍ത്തിയത്.

മാജിക് മൂണ്‍ പ്രൊഡക്ഷന്റെ ബാനറില്‍ രാജീവ് നായര്‍ നിര്‍മിച്ച് പൃഥ്വിരാജ് സുകുമാരന്‍ അഭിനയിച്ച അനാര്‍ക്കലിയാണ് സച്ചിയുടെ സംവിധാനത്തിലൊരുങ്ങിയ ആദ്യ ചിത്രം. അയ്യപ്പനും കോശിയുമാണ് അവസാന ചിത്രം.

Related Articles

Back to top button