BREAKINGKERALA

സംശയകരമായ തുണി നീക്കിയപ്പോള്‍ കമിഴ്ന്നു കിടന്ന നിലയിലായിരുന്നു മൃതദേഹം; കണ്ടെത്തിയത് നഗരസഭാ ജീവനക്കാരെന്ന് മേയര്‍

തിരുവനന്തപുരത്ത് കനാലിൽ കാണാതായ മൃതദേഹം ജോയിയുടേതാണോ എന്ന കാര്യം കുടുംബം എത്തി പരിശോധിച്ച ശേഷം ഉണ്ടാകുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ. നഗരസഭയുടെ ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയതെന്നും കമിഴ്ന്നു കിടന്ന നിലയിലായിരുന്നു മൃതദേഹമെന്നും മേയർ മാധ്യമങ്ങളോട് പറഞ്ഞു.

തുടർച്ചയായി 48 മണിക്കൂറിലധികമായി പരിശോധന നടന്നു വരികയായിരുന്നു. ജോയിയെ കണ്ടെത്താനാകണം എന്നായിരുന്നു നമ്മുടെ എല്ലാവരുടേയും പ്രതീക്ഷ.തുടർനടപടികൾക്ക് ശേഷം ഔദ്യോഗിക സ്ഥിരീകരണം നൽകാനാകൂ. നഗരസഭയുടെ ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയത്. മഴ ശക്തമായ സമയത്ത് പ്രദേശത്ത് നിരീക്ഷണത്തിന് ഒരു ടീമിനെ നിയോഗിച്ചിരുന്നു.

നഗരസഭാപരിധിയോട് ചേർന്നൊഴുകുന്ന എല്ലാ വർഡുകളിലും നഗരസഭാ ജീവക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തി വരുമ്പോഴാണ് ഇത് കണ്ടത്. അപ്പോൾ തന്നെ കളക്ടറെ അടക്കമുള്ളവരെ കാര്യം അറിയിച്ചു. കമിഴ്ന്ന് കിടന്നനിലയിലായിരുന്നു മൃതദേഹം. ഔദ്യോഗികമായി കുടുംബം തിരിച്ചറിയണം.

Related Articles

Back to top button