LATESTKERALA

സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ല, മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍

കോട്ടയം: മഴക്കെടുതികളില്‍ സര്‍ക്കാര്‍ സംവിധാനം പൂര്‍ണമായും ഉപയോഗപ്പെടുത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് റവന്യൂ മന്ത്രി കെ രാജന്‍. സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും മന്ത്രി പറഞ്ഞു.

13 പേരെ കേന്ദ്രീകരിച്ചാണ് തെരച്ചില്‍ പുരോഗമിക്കുന്നത്. കൂടുതല്‍ ആളുകള്‍ ഉരുള്‍പ്പൊട്ടലില്‍ പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കും. മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണം എന്നും മന്ത്രി ആവശ്യപ്പെട്ടു. കൂട്ടിക്കലിലെ രക്ഷാപ്രവര്‍ത്തനത്തിന് നാവിക സേന ഹെലികോപ്റ്ററുകള്‍ എത്തിക്കും. രണ്ട് ഹെലികോപ്റ്ററുകളാണ് നിലവില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൂട്ടിക്കല്‍ കെജെഎം ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് ഹെലികോപ്റ്റര്‍ ഇറക്കുക.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker