സംസ്ഥാനത്ത് ഇന്ന് 4 പുതിയ ഹോട്ട്സ്പോട്ടുകള്‍. കൊല്ലം ജില്ലയിലെ ഏരൂര്‍ (കണ്ടെയ്ന്മെന്റ് സോണ്‍ വാര്‍ഡ് 5, 10, 11, 12, 14), കുളക്കട (12), ഇടുക്കി ജില്ലയിലെ കാമാക്ഷി (11 (സബ് വാര്‍ഡ്), 12), പാലക്കാട് ജില്ലയിലെ പരുതൂര്‍ (2) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. 24 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 565 ഹോട്ട്സ്പോട്ടുകളാണുള്ളത്.
അതേസമയം കേരളത്തില്‍ ഇന്ന് 5722 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. മലപ്പുറം 862, തൃശൂര്‍ 631, കോഴിക്കോട് 575, ആലപ്പുഴ 527, പാലക്കാട് 496, തിരുവനന്തപുരം 456, എറണാകുളം 423, കോട്ടയം 342, കൊല്ലം 338, കണ്ണൂര്‍ 337, ഇടുക്കി 276, പത്തനംതിട്ട 200, കാസര്‍ഗോഡ് 145, വയനാട് 114 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.