BREAKING NEWSKERALALATESTNEWS

സംസ്ഥാനത്ത് ഇന്ന് 123 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 123  പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.  പേര്‍ 53 രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 83  പേര്‍ വിദേശത്തുനിന്നു വന്നതാണ്. 33 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവരാണ്. സമ്പര്‍ക്കം മൂലം 6 പേര്‍ക്ക് രോഗം ബാധിച്ചു.

തുടർച്ചയായി ഏഴാം ദിവസമാണ് സംസ്ഥാനത്ത് രോ​ഗികളുടെ എണ്ണം 100 കടക്കുന്നത്. നിലവിൽ 3726 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1861 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു.

ജില്ല തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ. പാലക്കാട്- 24, ആലപ്പുഴ- 18, കൊല്ലം, പത്തനംതിട്ട- 13, എറണാകുളം, തൃശൂർ- 10, കണ്ണൂർ- 9, കോഴിക്കോട്- 7, മലപ്പുറം- 6, കാസർക്കോട്- 4, ഇടുക്കി- 3, തിരുവനന്തപുരം, കോട്ടയം, വയനാട്- 2

Related Articles

Back to top button
Close