BREAKING NEWSKERALANEWS

സംസ്ഥാനത്ത് ഇന്ന് 150 പേർക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 150 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ നിന്നുള്ള 23 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 21 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 18 പേർക്കും, മലപ്പുറം, കൊല്ലം ജില്ലകളിൽ നിന്നുള്ള 16 പേർക്ക് വീതവും കണ്ണൂർ ജില്ലയിൽ നിന്നുള്ള 13 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 9 പേർക്കും, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 7 പേർക്ക് വീതവും, വയനാട് ജില്ലയിൽ നിന്നുള്ള 5 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 4 പേർക്കും, ഇടുക്കി, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 2 പേർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂർ ജില്ലയിൽ രോഗം ബാധിച്ചവരിൽ 6 പേർ സിഐഎസ്എഫുകാരും 3 പേർ ആർമി ഡിഎസ്‌സി ക്യാന്റീൻ ജീവനക്കാരുമാണ്. രോഗം ബാധിച്ച സിഐഎസ്എഫുകാരിൽ 2 പേർ എയർപ്പോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 91 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 48 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. കുവൈറ്റ് 50, സൗദി അറേബ്യ 15, യു.എ.ഇ. 14, ഖത്തർ 6, ഒമാൻ 4, ശ്രീലങ്ക 1, ഇറ്റലി 1 എന്നിങ്ങനേയാണ് വിദേശ രാജ്യങ്ങളിൽ നിന്നും വന്നവർ. മഹാരാഷ്ട്ര 15, ഡൽഹി 11, തമിഴ്‌നാട് 10, ഹരിയാന 6, കർണാടക 2, ഉത്തർപ്രദേശ് 1, തെലങ്കാന 1, ജമ്മു കാശ്മീർ 1, മധ്യപ്രദേശ് 1 എന്നിങ്ങനേയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ.

10 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 5 പേർക്കും, കൊല്ലം ജില്ലയിലെ 2 പേർക്കും, കോട്ടയം, മലപ്പുറം, കണ്ണൂർ ജില്ലകളിലെ ഒരാൾക്കും (സി.ഐ.എസ്.എഫ്. കാരൻ) വീതമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ പാലക്കാട് ജില്ലയിലെ ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം ബാധിച്ചിട്ടുണ്ട്.

 

Related Articles

Back to top button