BREAKING NEWSKERALANEWS

സംസ്ഥാനത്ത് ഇന്ന് 151 പേർക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 151 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിദിന കോവിഡ് അവകോലനയോഗത്തിനുശേഷം മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 51 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 13 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 131 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

സംസ്ഥാനത്ത് 2130 പേർ ചികിത്സയിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് 290 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4042 സാമ്പിളുകൾ റിസൾട്ട് വരാനുണ്ട്. സംസ്ഥാനത്ത് നിലവിൽ 124 ഹോട്ട്സ്പോട്ടുകളാണുള്ളത്.

Related Articles

Back to top button