BREAKING NEWSKERALALATESTNEWS

സംസ്ഥാനത്ത് ഇന്ന് 193 പേർക്ക് കോവിഡ്; 167 പേർ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 193 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 167 പേർ രോഗമുക്തി നേടി. ഇന്ന് രോഗം ബാധിച്ചവരിൽ 92 പേർ വിദേശത്തുനിന്ന് വന്നതും, 65 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്നവരും സമ്പർക്കത്തിലൂടെ 35 പേർക്കും രോഗം സ്ഥിരീകരിച്ചു.

കോവിഡ് ബാധിച്ച് സംസ്ഥാനത്ത് രണ്ടു പേർ കൂടി മരിച്ചു. മഞ്ചേരി മെഡിക്കൽ കോളജിൽ 87 വയസ്സുള്ള മുഹമ്മദ്, എറണാകുളം മെഡിക്കൽ കോളജിൽ 65 വയസ്സുള്ള യൂസഫ് എന്നിവരാണ് മരിച്ചത്.

മലപ്പുറം 35,കൊല്ലം 11, ആലപ്പുഴ11, തൃശൂര്‍14, കണ്ണൂര്‍ 11, എറണാകുളം 25, തിരുവനന്തപുരം 7, പാലക്കാട് 8, കോട്ടയം 6, കോഴിക്കോട് 15, കാസര്‍കോട് 6, പത്തുനംതിട്ട 26, ഇടുക്കി 6, വയനാട് 8 എന്നിങ്ങനെയാണ് പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

തിരുവനന്തപുരം 7, കൊല്ലം 10, പത്തനംതിട്ട 27, ആലപ്പുഴ 7, കോട്ടയം 11, എറണാകുളം 16, തൃശൂര്‍ 16, പാലക്കാട് 33, മലപ്പുറം 13, കോഴിക്കോട് 15, കണ്ണൂര്‍ 10, കാസര്‍കോട് 12 എന്നിങ്ങനെയാണ് ഇന്ന് രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണത്ത്.

5,622പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1,152 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് 1,83,291പേര്‍ വീടുകളില്‍ നിരീക്ഷണത്തിലുണ്ട്. 2075പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്.

Related Articles

Back to top button