തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4937 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. 18 പേര് കൂടി മരിച്ചത് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോവിഡ് അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
60761പേർ നിലവിൽ രോഗബാധിതരായി ചികിത്സയിലുണ്ട്. 4478 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം അറിയാത്ത 340 പേർ. 29 പേർ ആരോഗ്യപ്രവർത്തകരാണ്. 24 മണിക്കൂർ 74352 സാമ്പിൾ പരിശോധിച്ചു. 5439 പേർക്കാണ് രോഗമുക്തി.
ഓരോ പ്രദേശത്തും കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്ന രീതിയിലും കാര്യക്ഷമതയിലും വ്യത്യാസമുള്ളതു കൊണ്ട് രോഗവ്യാപനം പരിശോധിക്കാൻ സിറോ പ്രിവലസ് പഠനത്തെയാണ് ആശ്രയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.