BREAKING NEWSKERALA

സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കും; തീരുമാനം നാളെ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കും. നിയന്ത്രണങ്ങള്‍ തുടരണമെന്ന് ആരോഗ്യവകുപ്പും പൊലീസും ഉന്നതതല യോഗത്തില്‍ നിലപാടെടുത്തു. നാളെ കലക്ടര്‍മാരുടെ യോഗത്തിനുശേഷം ഇളവുകള്‍ സംബന്ധിച്ച് തീരുമാനമെടുക്കും. നിലവിലെ സാഹചര്യത്തില്‍ ആശങ്ക വേണ്ടെന്നു വിദഗ്ധസമിതി യോഗത്തെ അറിയിച്ചു. വടക്കന്‍ കേരളത്തിലെ പരിശോധന വര്‍ധിപ്പിക്കാനും തീരുമാനിച്ചു.
കൃത്യമായ ടെസ്റ്റുകള്‍ നടക്കുന്നതിനാലാണ് സംസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടി നില്‍ക്കുന്നതെന്നാണ് യോഗത്തില്‍ ഉയര്‍ന്ന വിലയിരുത്തല്‍. പോസിറ്റിവിറ്റി കുറയാത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.
ടി.പി.ആര്‍. 6ന് താഴെയുള്ള 143, ടി.പി.ആര്‍. 6നും 12നും ഇടയ്ക്കുള്ള 510, ടി.പി.ആര്‍. 12നും 18നും ഇടയ്ക്കുള്ള 293, ടി.പി.ആര്‍. 18ന് മുകളിലുള്ള 88 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker