BREAKING NEWSKERALALATESTNEWS

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന വ്യാപാരിയാണ് മരിച്ചത്

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന തോപ്പുംപടി സ്വദേശിയായ വ്യാപാരി മരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി. രാവിലെ മലപ്പുറം മഞ്ചേരിയില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

തോപ്പുംപടി സ്വദേശിയായ 66കാരനെ ജൂണ്‍ 28നാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ദീര്‍ഘനാളായി പ്രമേഹത്തിനു ചികിത്സയില്‍ ആയിരുന്നു. കോവിഡ് ന്യൂമോണിയ കൂടിയതിനെ തുടര്‍ന്ന് ഐസിയുവില്‍ ശ്വസനസഹായിയുടെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. വൃക്കകളുടെ ഉള്‍പ്പടെയുള്ള പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം അതീവ ഗുരുതരാവസ്ഥയിലായിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker