പാലക്കാട്: സിപിഎം ആവശ്യപ്പെട്ടാല്‍ പാര്‍ട്ടി അംഗത്വം സന്തോഷത്തോടെ സ്വീകരിക്കുമെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് മത്സരമെന്നും ഡോ. പി സരിന്‍ പറഞ്ഞു. പാര്‍ട്ടി അംഗമാകുന്നതിലും സന്തോഷമേയുള്ളു. പാലക്കാട് കഴിഞ്ഞ രണ്ടു ദിവസമായി ബി.ജെ.പി. ചിത്രത്തില്‍ തന്നെയില്ല. എങ്ങനെയാണ് ഒരു സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കേണ്ടത് എന്നതില്‍ സി.പി.എം കാണിക്കുന്നത് മറ്റു പാര്‍ട്ടികള്‍ക്ക് മാതൃകയാണ്. പൊതുവേദികളില്‍ പി സരിനെക്കുറിച്ച് നേതാക്കള്‍ നടത്തുന്ന ഓരോ പരാമര്‍ശവും യു.ഡി.എഫിന് വോട്ട് കുറക്കും.
നെഗറ്റീവ് വോട്ടുകള്‍ മാത്രം പ്രതീക്ഷിക്കുന്ന കോണ്‍ഗ്രസിന് 2026 ലും കേരളത്തില്‍ ജയിക്കാനാവില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ നേതാക്കളുടെ പെട്ടി തൂക്കിയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കറിയാമെന്നും പി സരിന്‍ പരിഹസിച്ചു. നേതാക്കളുടെ പെട്ടി തൂക്കി നടക്കലാണ് രാഹുലിന്റെ പ്രധാന പണി. ആ ബോധത്തിലാണ് പെട്ടികളുമായാണ് പാലക്കാട്ടേക്ക് വന്നത് എന്ന് അദ്ദേഹം പറഞ്ഞത്.
പെട്ടികളില്‍ പണം നിറക്കുന്ന ആളാണ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലെന്നും പി സരിന്‍ ആരോപിച്ചു. കൊണ്ടുവന്ന പെട്ടികള്‍ നവംബര്‍ 23 കഴിഞ്ഞാല്‍ അതുപോലെ തിരികെ കൊണ്ടുപോകാം. പാലക്കാട് മത്സരിക്കുന്നത് സി.പി.എം ചിഹ്നത്തില്‍ വേണോ സ്വതന്ത്രനാവണോയെന്നൊക്കെ ഇടത് നേതാക്കള്‍ തീരുമാനിക്കട്ടെയെന്നും പി സരിന്‍ പറഞ്ഞു. സി.പി.എം ആവശ്യപെട്ടാല്‍ പാര്‍ട്ടി അംഗത്വം സന്തോഷത്തോടെ സ്വീകരിക്കുമെന്നും സഖാവേ എന്ന വിളിയും ഏറെ സന്തോഷത്തോടെ സ്വീകരിക്കുമെന്നും പി.സരിന്‍ പറഞ്ഞു.
49 1 minute read