KERALALATEST

സച്ചിദാനന്ദന് ബഷീര്‍ അവാര്‍ഡ്

തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ പതിന്നാലാമത് ബഷീര്‍ അവാര്‍ഡ് കവി സച്ചിദാനന്ദന്. ‘ദുഃഖം എന്ന വീട്’ എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം.
50,000 രൂപയും പ്രശസ്തിപത്രവും സി.എന്‍.കരുണാകരന്‍ രൂപകല്പന ചെയ്ത ഫലകവുമാണ് അവാര്‍ഡ്. ബഷീറിന്റെ ജന്മദിനമായ 21ന് ബഷീര്‍ സ്മാരക മന്ദിരത്തില്‍ചേരുന്ന ചടങ്ങില്‍ അവാര്‍ഡ് സമര്‍പ്പിക്കുമെന്ന് ട്രസ്റ്റ് സെക്രട്ടറി ഡോ. സി.എം.കുസുമന്‍ അറിയിച്ചു.
ഡോ. കെ എസ് രവികുമാര്‍, ഡോ. എസ് ശാരദക്കുട്ടി, ഇ പി രാജഗോപാല്‍ എന്നിവര്‍ അടങ്ങിയ ജഡ്ജിങ് കമ്മറ്റി ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ. പി കെ ഹരികുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നാണ് അവാര്‍ഡ് നിശ്ചയിച്ചത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker