BUSINESSMARKET

സണ്‍ഫീസ്റ്റിന്റെ ഡാര്‍ക്ക് ഫാന്റസി വാനില ഫില്‍സ് എത്തി

തിരുവനന്തപുരം: ഐടിസിയുടെ ജനപ്രിയ പ്രീമിയം കുക്കി ബ്രാന്‍ഡുകളിലൊന്നായ സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി അതിന്റെ ഏറ്റവും പുതിയ വകഭേദമായ ഡാര്‍ക്ക് ഫാന്റസി വാനില ഫില്‍സ് വിപണിയിറക്കി.
വാനില ക്രീം, ഡാര്‍ക്ക് ഷെല്‍ ബിസ്‌ക്കറ്റ് വിഭാഗത്തില്‍ തീര്‍ത്തും വ്യത്യസ്തമായ രുചി അനുഭവം ഒരുക്കിക്കൊണ്ടാണ് പുതിയ ഫില്‍സ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഐടിസിപറഞ്ഞു. ഡാര്‍ക്ക് ചോക്കോ ഷെല്ലില്‍ നിറച്ച ക്രീം വാനില ഫില്ലിംഗ് ഈ വിഭാഗത്തെ അങ്ങനെ നവീകരിക്കുകയാണ്. സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി. ഡാര്‍ക്ക് ഫാന്റസി വാനില ഫില്‍സിന്റെ വരവോടെ പുതുമയാര്‍ന്നതും ആവേശകരവുമായ വാനില ഫില്‍ഡ് കുക്കി അവതരിപ്പിക്കുകയും ഡാര്‍ക്ക് ഷെല്‍ വാനില ക്രീം ബിസ്‌ക്കറ്റ് വിഭാഗത്തിന് ഒരു പുതമയേകുകയുമാണ് ഐടിസി ചെയ്തിരിക്കുന്നത്.
രാജ്യത്തിന്റെ തെക്ക്. പടിഞ്ഞാറന്‍ മേഖലകളിലെ റീടെയില്‍ സ്‌റ്റോറുകളിലും സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള മോഡേണ്‍ ട്രേഡ് ഔട്ട്‌ലെറ്റുകളിലും വിപിണിയിലെത്തിയ ഐടിസിയുടെ ഇകോമേഴ്‌സ് പ്ലാറ്റ്‌ഫോമായ www.itcstore.in-ലും ലഭ്യമാണ്. 75 ഗ്രാം പാക്കിന്റെ വില 20 രൂപ.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker