BREAKING NEWSKERALALATEST

സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണമുണ്ടെങ്കിലും പോകുന്നില്ലെന്ന് ജനാര്‍ദനന്‍

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ കോവിഡ് വാക്‌സിന്‍ ചലഞ്ചിലേക്ക് രണ്ടുലക്ഷം രൂപ സംഭാവനചെയ്ത ബീഡിത്തൊഴിലാളി ജനാര്‍ദനന് എല്‍.ഡി.എഫ്. മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം.
പക്ഷേ, അദ്ദേഹം ചടങ്ങിന് പോകുന്നില്ല. ‘സ്റ്റേഡിയത്തിലല്ല, ജനങ്ങളുടെ മനസ്സിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞില്ലേ. അതിനാല്‍ വീട്ടിലിരുന്ന് ആഹ്ലാദിക്കാനാണ് എന്റെ തീരുമാനം. ഭാര്യയില്ലാതെ തനിച്ചുപോകാന്‍ മനസ്സ് അനുവദിക്കുന്നുമില്ല’ ജനാര്‍ദനന്‍ പറഞ്ഞു.
ജനാര്‍ദനന്റെ ഭാര്യ പി.സി. രജനി അര്‍ബുദം ബാധിച്ച് ജൂണ്‍ 26നാണ് മരണത്തിന് കീഴടങ്ങിയത്. ആകെ 500 പേരെ ക്ഷണിച്ച ചടങ്ങില്‍ 216ാമനായാണ് ഇദ്ദേഹത്തിന് ക്ഷണം കിട്ടിയത്. കത്ത് ചൊവ്വാഴ്ച 11ഓടെ റവന്യൂ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിച്ചുകൊടുത്തു. കാര്‍ പാസും ഗേറ്റ് പാസും നല്‍കി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker