KERALALATEST

സനുമോഹന്‍ മകളെ കൊന്നത് ആള്‍മാറാട്ടം നടത്തി ജീവിക്കാന്‍; കസ്റ്റഡിയില്‍ വാങ്ങാന്‍ മുംബൈ പോലീസും

കൊച്ചി: പതിനൊന്നു വയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയ കേസില്‍ പ്രതി സനുമോഹനെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കസ്റ്റഡിയില്‍ വാങ്ങാന്‍ മുംബൈ പോലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. മുംബൈയില്‍ നിന്നും നാല് പേരടങ്ങുന്ന സംഘം ഇതിനായി കൊച്ചിയിലെത്തിയിട്ടുണ്ട്. കസ്റ്റഡി കാലാവധി നീട്ടിനല്‍കാന്‍ കേരള പോലീസും ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. അതേസമയം കഴിഞ്ഞ ദിവസം സനുമോഹനെ ഭാര്യയോടൊപ്പം ഇരുത്തി കേരള പോലീസ് ചോദ്യം ചെയ്‌തെങ്കിലും ആദ്യം പറഞ്ഞ കാര്യങ്ങളില്‍ തന്നെ ഉറച്ചു നിന്നു. സനുമോഹന്റെ പല കാര്യങ്ങളും തനിക്കറിയില്ലായിരുന്നുവെന്ന് ഭാര്യ രമ്യ മൊഴി നല്‍കി. തെളിവെടുപ്പ് പൂര്‍ത്തിയാകാത്തതിനാല്‍ നാല് ദിവസത്തേക്ക് കൂടി കസ്റ്റഡി കാലാവധി നീട്ടിനല്‍കാനാണ് പോലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കുക.
രമ്യയുടെ ആലപ്പുഴയിലെ വീട്ടിലും വൈഗക്ക് അവസാനമായി ഭക്ഷണം വാങ്ങി നല്‍കിയ അരൂരിലെ ഹോട്ടലിലെയും തെളിവെടുപ്പ് പൂര്‍ത്തിയാകാത്തതിനെത്തുടര്‍ന്നാണ് ഇത്. കൊക്കക്കോളയില്‍ മദ്യം കലര്‍ത്തി നല്‍കിയതാണ് വൈഗയുടെ ശരീരത്തില്‍ മദ്യത്തിന്റെ അംശം എത്തിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. വൈഗയെ കൊല്ലാന്‍ സാമ്പത്തിക പ്രശ്‌നമല്ലാതെ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. പണം കൊടുക്കാനുള്ളവരെ കബളിപ്പിക്കാനാണ് മകളെ കൊന്നതെന്നും ആള്‍മാറാട്ടം നടത്തി ജീവിക്കാനായിരുന്നു പദ്ധതിയെന്നുമാണ് പ്രാധമിക നിഗമനം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker