KERALABREAKING NEWS

സന്ദീപാനന്ദഗിരിയുടെ ആശ്രമം ‘ഔഷധി’ ഏറ്റെടുക്കുന്നു, ചികിത്സാ കേന്ദ്രം തുടങ്ങാന്‍…

തിരുവനന്തപുരം : പുതിയ ചികിത്സാ കേന്ദ്രം ആരംഭിക്കുന്നതിന്റെ ഭാഗമായി സന്ദീപാനന്ദഗിരിയുടെ ആശ്രമം ഏറ്റെടുക്കാന്‍ ശുപാര്‍ശ സമര്‍പ്പിച്ച് ഔഷധി . ആശ്രമം അടക്കം തിരുവനന്തപുരത്ത് നാല് സ്ഥലങ്ങളാണ് ചികിത്സാ കേന്ദ്രം നിര്‍മ്മിക്കാന്‍ കണ്ടെത്തിയിട്ടുള്ളതെന്നാണ് ഔഷധി വിശദീകരിക്കുന്നത്. എന്നാല്‍ സ്ഥലം ഏറ്റെടുക്കുന്നതിന് തീരുമാനം ഒന്നും ആയില്ലെന്നാണ് സന്ദീപാനന്ദഗിരി പറയുന്നത്
കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചാണ് ഔഷധിക്ക് ചികിത്സാ കേന്ദ്രങ്ങള്‍ വരുന്നത്. തിരുവനന്തപുരത്തെ ആശ്രമം അടക്കം നാല് സ്ഥലങ്ങള്‍ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരത്തിന് പുറമെ പത്തനംതിട്ട കോട്ടയം വയനാട് കോഴിക്കോട് ജില്ലകളാണ് പരിഗണനയില്‍. അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ള കെട്ടിടങ്ങള്‍ക്കാണ് ആദ്യ പരിഗണന. സന്ദീപാനന്ദഗിരിയുടെ ആശ്രമം ഔഷധി അധികൃതര്‍ സന്ദര്‍ശിച്ചെന്ന് ചെയര്‍പേഴ്‌സണ്‍ ശോഭന ജോര്‍ജ്ജ് പറഞ്ഞു.
എന്നാല്‍ വില അടക്കം മറ്റ് കാര്യങ്ങളിലൊന്നും ചര്‍ച്ചയോ തീരുമാനമോ ആയിട്ടില്ലെന്നാണ് വിശദീകരണം. സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അനുമതി കിട്ടിയാല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കും വിധം ചികിത്സ കേന്ദ്രം ഒരുക്കാനാണ് ആലോചന. 1941 ല്‍ തൃശൂരില്‍ ആരംഭിച്ച സ്ഥാപനം മറ്റ് ജില്ലകളിലേക്കൊന്നും പ്രവര്‍ത്തനം വ്യാപിപ്പിച്ചിരുന്നില്ല. 2018 ഒക്ടോബറില്‍ സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker