BREAKINGKERALA
Trending

സപ്ലൈകോ ഓണച്ചന്ത ഇന്നുമുതല്‍; പഞ്ചസാര, മട്ടയരി എന്നിവയുടെ വില കൂടും, ചെറുപയറിനും ഉഴുന്നിനും കുറയും

കോട്ടയം: സപ്ലൈകോ രണ്ടിനങ്ങളുടെ വിലകൂട്ടും. മൂന്നിനങ്ങളുടെ വിലകുറയ്കും. ഓണച്ചന്ത വ്യാഴാഴ്ച തുടങ്ങുമ്പോള്‍ പുതിയവില നിലവില്‍വരും. രാവിലെ പുതിയവില ജില്ലാകേന്ദ്രങ്ങളിലെത്തും. പഞ്ചസാര, മട്ടയരി എന്നിവയുടെ വിലയാണ് കൂടുക. പഞ്ചസാര കിലോഗ്രാമിന് 27-ല്‍നിന്ന് 33 രൂപയാകും.
മട്ടയരി 30-ല്‍നിന്ന് 33 രൂപയും. ചെറുപയര്‍ 93-ല്‍നിന്ന് 90 ആയും ഉഴുന്ന് 95-ല്‍നിന്ന് 90 ആയും വറ്റല്‍മുളക് 82-ല്‍നിന്ന് 78 ആയും കുറയ്ക്കും. പൊതുവിപണിയിലെ വിലമാറ്റത്തിന് ആനുപാതികമായിട്ടാണ് മാറ്റമെന്നാണ് സപ്ലൈകോ വിശദീകരണം. മാറ്റത്തിന് ഭക്ഷ്യവകുപ്പ് അംഗീകാരംനല്‍കി.പഞ്ചസാരയ്ക്ക് പൊതുവിപണിയില്‍ 44 രൂപയാണ് ചില്ലറവില. സപ്ലൈകോയ്ക്ക് ഏജന്‍സികള്‍ നല്‍കുന്ന വിലയും അതുതന്നെ. അരിക്ക് 36 രൂപവരെയാണ് ഏജന്‍സികള്‍ ഈടാക്കുന്നത്. ഈ സാഹചര്യത്തില്‍ വര്‍ധനകൂടാതെ മുന്നോട്ടുപോകാനാകില്ലെന്ന് സപ്ലൈകോ റിപ്പോര്‍ട്ടുനല്‍കി.
വിലവ്യത്യാസത്തിന് അനുമതിനല്‍കേണ്ട സാഹചര്യമാണെന്ന് മന്ത്രി ജി.ആര്‍. അനില്‍ പ്രതികരിച്ചു.ഓണച്ചന്തകള്‍ക്ക് ഒരുക്കം നടക്കുന്നതിനിടെ സപ്ലൈകോയ്ക്ക് സര്‍ക്കാര്‍ അനുവദിച്ച 205 കോടി ഇതേവരെ അക്കൗണ്ടില്‍ എത്തിയിട്ടില്ല. പണംവൈകില്ലെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. ഓണംഫെയറിലെ സബ്‌സിഡിരഹിത ഉത്പന്നങ്ങള്‍ക്കുള്ള അധികവിലക്കുറവ് സപ്ലൈകോയുടെ സാമ്പത്തികസ്ഥിതിക്ക് ഗുണംചെയ്യുമെന്നാണ് പ്രതീക്ഷ.
200 ഉത്പന്നങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. ഇവയ്ക്ക് സ്ഥാപനംനല്‍കുന്ന വിലക്കുറവിനുപുറമേ ഉച്ചയ്ക്ക് രണ്ടുമുതല്‍ നാലുവരെ വാങ്ങിയാല്‍ 10 ശതമാനം അധികം വിലക്കുറവും ലഭിക്കും

Related Articles

Back to top button