BUSINESS

സഫോള ഓട്‌സ് പുതിയ ഓണം പതിപ്പ് പാക്ക് പുറത്തിറക്കി

കൊച്ചി – എഫ്എംസിജി കമ്പനിയായ മാരിക്കോ പുതിയ ഓണം പതിപ്പ് സഫോള ഓട്‌സ് പാക്ക് പുറത്തിറക്കി. ഓണാഘോഷങ്ങളുടെ ചിത്രങ്ങളോടു കൂടിയ പ്രത്യേക ഓണം പതിപ്പ് പാക്കിന് 100 രൂപയുടെ ക്യാഷ്ബാക്ക് ഓഫറുണ്ട്. ഫെസ്റ്റിവ് പാക്ക് പുറത്തിറക്കിയതിന്റെ ഭാഗമായി മാരിക്കോ പുതിയ കാമ്പെയ്‌നും പുറത്തിറക്കി. മൃദുവായ ധാന്യങ്ങളടങ്ങിയ സഫോള ഓട്‌സ് കൊണ്ട് ആരോഗ്യദായകമായ ഓണവിഭവങ്ങള്‍ തയ്യാറാക്കുന്നതാണ് കാമ്പെയ്‌നില്‍.
ഓട്‌സ് ഉള്‍പ്പെടുത്തിക്കൊണ്ട് പ്രിയപ്പെട്ട ഓണവിഭവങ്ങളില്‍ പോഷകസമൃദ്ധമായ ട്വിസ്റ്റ് നല്‍കാന്‍ കഴിയുമെന്നു മാരിക്കോ ലിമിറ്റഡ് ഇന്ത്യ ആന്‍ഡ് ഫുഡ്‌സ് ബിസിനസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വൈഭവ് ബഞ്ചാവത് പറഞ്ഞു

Related Articles

Back to top button