BUSINESSMARKET

സമഗ്ര ആരോഗ്യ സൗഖ്യത്തിനായി ടെറ്റ്‌ലി ഗ്രീന്‍ ടീ ഇമ്യൂണ്‍

കൊച്ചി: വെല്‍നസ് രംഗത്ത് ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ മനസില്‍ കണ്ട് ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് രൂപപ്പെടുത്തിയ ടെറ്റ്‌ലി ഗ്രീന്‍ ടീ ഇമ്യൂണ്‍. ബാഹ്യമായ ഫിറ്റ്‌നസിനും രൂപം കാത്തുസൂക്ഷിക്കുന്നതിനുമായി സഹായിക്കുന്ന ചൂടോടെ ഉപയോഗിക്കാന്‍ കഴിയുന്ന പാനീയമാണ് ഗ്രീന്‍ ടീ.
ഗ്രീന്‍ടീയുടെ ഗുണവും പ്രതിരോധത്തിന് സഹായിക്കുന്ന വിറ്റാമിന്‍ സിയും അടങ്ങിയ ് ടെറ്റ്‌ലി ഗ്രീന്‍ ടീ യുടെ ആവശ്യകതയെക്കുറിച്ച് ഇമ്യൂണ്‍.അഭിനേത്രിയും ഫിറ്റ്‌നസ് തത്പരയുമായ മാലെയ്ക അറോറ, അഭിനേത്രിയും പ്രമുഖ എഴുത്തുകാരിയുമായ ദ്രാഷ്ടി ധാമി, നുട്രീഷ്യനിസ്റ്റ് കവിതാ ദേവ്ഗണ്‍, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് പായ്‌ക്കേജ്ഡ് ബിവറേജസ് (ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ) പ്രസിഡന്റ് പുനീത് ദാസ് എന്നിവര്‍ ചേര്‍ന്ന് ബാഹ്യവും ആന്തരികവുമായ ആരോഗ്യത്തെക്കുറിച്ച് ലഗോ ബാഗര്‍ സേ ഫിറ്റ് ഓര്‍ അന്തര്‍ സേ ഭി എന്ന പേരില്‍ വിര്‍ച്വല്‍ ചര്‍ച്ച നടത്തി. ഉപയോക്താക്കള്‍ക്കിടയില്‍ ആരോഗ്യവും സൗഖ്യവും സംബന്ധിച്ച താത്പര്യങ്ങള്‍ വര്‍ദ്ധിച്ചുവരികയാണെന്ന് ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് പായ്‌ക്കേജ്ഡ് ബിവറേജസ് (ഇന്ത്യന്‍ ആന്‍ഡ് സൗത്ത് ഏഷ്യ) പ്രസിഡന്റ് പുനീത് ദാസ് പറഞ്ഞു.
ശരീരത്തെ ഉള്ളില്‍നിന്ന് ശുചിയാക്കാന്‍ കഴിയുന്ന നിരോക്‌സീകാരകങ്ങളും ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന വിറ്റാമിന്‍ സിയും അടങ്ങിയിരിക്കുന്നതിനാല്‍ ആന്തരീക സൗഖ്യത്തിന് പ്രാധാന്യം നല്കുന്നതാണ് ടെറ്റ്‌ലി ഗ്രീന്‍ ടീ ഇമ്യൂണ്‍. ക്ലാസിക് ഗ്രീന്‍ ടീ ഇമ്യൂണിനു പുറമെ ലെമണ്‍ & ഹണി, ജിഞ്ചര്‍, മിന്റ് & ലെമണ്‍, സ്വാഭാവികമായി മധുരമുളളത്, മാമ്പഴരുചി എന്നിങ്ങനെ വിവിധ രുചികളില്‍ ടെറ്റ്‌ലി ഗ്രീന്‍ ടീ ഇമ്യൂണ്‍ ലഭ്യമാണ്..
പുതിയതായി വിറ്റാമിന്‍ സി ചേര്‍ത്ത ടെറ്റ്‌ലി ടീ ഇമ്യൂണ്‍ ശരീരത്തിലെ അഴുക്ക് ഉള്ളില്‍നിന്ന് പുറത്തുകളയാനും ഉള്ളില്‍നിന്ന് ആരോഗ്യത്തോടെയിരിക്കുന്നു എന്ന തോന്നല്‍ സൃഷ്ടിക്കാനും സഹായിക്കും

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker