ലണ്ടന്‍ : യുറോ 2020 ചാമ്പ്യന്‍ഷിപ്പിന്റെ ഗ്രൂപ്പ് ഡിയില്‍ സമനിലകളുടെ ദിനം ഇംഗ്ലണ്ടും സ്കോട്ട്ലാന്റും ഗോളൊന്നും അടിക്കാതെയും കിഴക്കന്‍ യൂറോപ്പിന്റെ പ്രതിനിധികളായ ക്രൊയേഷ്യയും ചെക്ക് റിപ്പബ്ലിക്കും ഓരോ ഗോള്‍ വീതവും അടിച്ചു സൗഹാര്‍ദ്ദം പങ്കുവെച്ചു
നാല് ടീമുകളും രണ്ട് മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കുമ്പോള്‍ നാല് പോയിന്റ് വീതം നേടി ചെക്ക് റിപ്പബ്ലിക്കും ഇംഗ്ലണ്ടും മുന്നില്‍ . ഓരോ പോയിന്റ് വീതം നേടി ക്രൊയേഷ്യയും സ്കോട്ട്ലാന്റും മൂന്നും നാലും സ്ഥാനങ്ങളിലും നില്ക്കുന്നു.
ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയ മത്സരത്തില്‍ നേരിയ മുന്‍തൂക്കം ചെക് റിപ്പബ്ലിക്കിനായിരുന്നു. ഒപ്പത്തിനൊപ്പം നിന്ന മത്സരത്തില്‍ മുപ്പത്തി ഏഴാം മിനിറ്റില്‍ കിട്ടിയ പെനാല്‍ട്ടിയിലൂടെ പാട്രിക് ഷിക്കാണ് ചെക്ക് റിപ്പബ്ലിക്കിനെ മുന്നിലെത്തിച്ചത് .പെനാല്‍ട്ടിക്ക് വഴിയൊരുക്കിയതും പാട്രിക് ഷിക്ക് തന്നെ.
പെനാല്‍ട്ടി ബോക്സിലെത്തിയ പാട്രിക് ഷിക്കിനെ ക്രൊയേഷ്യന്‍ ഡെയാന്‍ ലോവ്റെന്, പാട്രിക് ഷിക്കിന്റെ മുഖത്തിടിച്ചതിനാണ് പെനാല്‍ട്ടി വിധിച്ചത്?. ക്രൊയേഷ്യന്‍ കളിക്കാര്‍ പ്രതിഷേധിച്ചെങ്കിലും ലോവ്റെനു മഞ്ഞക്കാര്‍ഡും ചെക്ക് റിപ്പബ്ലിക്കിനു പെനാല്്ട്ടിയു അനുവദിച്ചു. പാട്രിക്ക് ഷിക്ക് എടുത്ത പെനാല്‍ട്ടി ഗോളി തോമസ് വാസ്ലിക്കിനെ നിഷ്പ്രഭനാക്കി വലയില്‍ പതിച്ചു. ഈ ടൂര്‍ണമെന്റില്‍ ഷിക്കിന്റെ മൂന്നാം ഗോളാണിത്.
എണ്‍പത്തി ഏഴാം മിനിറ്റില്‍ ക്രൊയേഷ്യ മറുപടി നല്കി. മാറ്റിയോ കൊവാസിക്ക് എടുത്ത ഫ്രീകിക്കില്‍ നിന്നായിരുന്നു ഇവാന് പെരിസിചിന്റെ സമനില ഗോള്‍.സമനിലക്കുരുക്ക് പൊട്ടിക്കാന്‍ ഇരുടീമുകളും പൊരുതിയെങ്കിലും വല കുലുക്കാനായില്ല.