BREAKING NEWSKERALALATEST

സമാധാനപരമായി സമരം ചെയ്തവര്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തിയത് മുഖ്യമന്ത്രിയുടെ ഭീരുത്വം: കെ.എസ്. ശബരിനാഥന്‍

തിരുവനന്തപുരം: സമാധാനപരമായി സമരം ചെയ്തവര്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തിയത് മുഖ്യമന്ത്രിയുടെ ഭീരുത്വമെന്ന് ജാമ്യം ലഭിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് കെഎസ് ശബരിനാഥന്‍. നിയമപരമായ എല്ലാ നിഷ്‌കര്‍ഷകളും പാലിച്ചുകൊണ്ട് സമാധാനപരമായി പ്രതിഷേധം പ്രതിഷേധം എന്ന രണ്ടുവാക്ക് രണ്ട് യുവാക്കള്‍ പറഞ്ഞത്. സമാധാനപരമായി സമരം ചെയ്തവര്‍ക്കെതിരെയും തനിക്കെതിരെയും വധശ്രമം പോലും ചുമത്തി എന്നും അദ്ദേഹം പറഞ്ഞു.
‘സര്‍ക്കാര്‍ പൊലീസിനെക്കൊണ്ട് പറയിപ്പിച്ച തെറ്റുകളൊന്നും തെറ്റുകളല്ലെന്ന് ബഹുമാനപ്പെട്ട കോടതിയ്ക്ക് മനസ്സിലായി. സാക്ഷി എന്ന നിലയിലാണ് കഴിഞ്ഞ ദിവസം രാവിലെ വീട്ടില്‍ വന്ന് എനിക്ക് കത്ത് തന്നത്. നിയമപരമായിട്ട് പറഞ്ഞ സമയത്തു തന്നെ ഞാന്‍ ബഹുമാനപ്പെട്ട എസിയുടെ മുന്നിലെത്തി. അവിടെവച്ച് ഒരു 11 മണി 11.30 ആയപ്പോള്‍ ഞാന്‍ പ്രതിയാണ്, കേസ് ചാര്‍ജ് ചെയ്യാന്‍ പോവുകയാണെന്ന് പറഞ്ഞു. നിയമപരമായ റിപ്പോര്‍ട്ട്‌സ് നമ്മളും ചെയ്തിരുന്നു. എന്തിനാണ് പ്രതിയായതെന്ന് ഇതുവരെ മനസ്സിലായില്ല. എന്നിട്ട് ഇതൊക്കെ ഒളിച്ചുവച്ചുകൊണ്ട് അവര്‍ ഞാന്‍ കോടതിയില്‍ വന്നപ്പോള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നില്ലെന്ന പാതകമാണ് പറഞ്ഞത്. ഒരു സാക്ഷിയായിട്ട് സ്റ്റേഷനില്‍ വിളിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഞാന്‍ മാറ്റിവച്ചിരുന്നു. തിരികെ കോടതിയില്‍ വന്നപ്പോള്‍ രണ്ട് മിനിട്ടിനുള്ളില്‍ ഫോണ്‍ കൊടുക്കുകയും ചെയ്തു. ഞാന്‍ ചെയ്ത തെറ്റെന്താണ്? മൊബൈല്‍ ഫോണ്‍ കൊണ്ടുവരാത്തതാണോ? യൂത്ത് കോണ്‍ഗ്രസിന്റെ ഉയര്‍ന്ന പൊസിഷനിലുള്ള ആളെന്ന നിലയില്‍ തുടര്‍ച്ചയായി കേരളത്തില്‍ സമരങ്ങള്‍ നടന്നപ്പോള്‍, മുഖ്യമന്ത്രി യാത്ര ചെയ്തപ്പോള്‍ എല്ലായിടത്തും പത്തോ ഇരുന്നൂറോ സ്ഥലങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് സമരം ചെയ്തപ്പോള്‍, ഫ്‌ലൈറ്റില്‍ അതിന്റെ ഭാഗമായി സമരം ചെയ്തപ്പോള്‍ ആ പ്രവര്‍ത്തകര്‍ക്കൊപ്പം നിന്നതാണോ ഞാന്‍ ചെയ്ത തെറ്റ്? ആ സമരത്തിനുള്ള തെറ്റെന്താണ്? നിയമപരമായ എല്ലാ നിഷ്‌കര്‍ഷകളും പാലിച്ചുകൊണ്ട് സമാധാനപരമായി പ്രതിഷേധം പ്രതിഷേധം എന്ന രണ്ടുവാക്ക് രണ്ട് യുവാക്കള്‍ പറഞ്ഞത്. കേരളം ഒരു ബനാന റിപ്പബ്ലിക്കെന്ന് പറയാന്‍ കാരണം, ഇപി ജയരാജന്‍ വൈകുന്നേരം ട്രെയിന്‍ പിടിച്ച് കണ്ണൂരെത്തി. സമാധാനപരമായി സമരം ചെയ്തവര്‍ക്കെതിരെയും എനിക്കെതിരെയും വധശ്രമം പോലും ചുമത്തി. ഇത് കേരളമാണോ ഇത്?’ കെ.എസ് ശബരിനാഥന്‍ പറഞ്ഞു.
‘സമരങ്ങള്‍ പിഴയല്ല. സമരങ്ങള്‍ പിഴയാണെന്ന് ചില സര്‍ക്കാരുകള്‍ തീരുമാനിക്കുമ്പോള്‍ അതിനോടൊപ്പം നൃത്തം ചെയ്യാന്‍ യൂത്ത് കോണ്‍ഗ്രസിനെപ്പോലെ ഒരു പ്രതിപക്ഷ സമര സംഘടനയ്ക്ക് കഴിയില്ല. ലെവല്‍ വണ്‍ ഒഫന്‍സ് എന്നാല്‍ വിമാനത്തിനകത്ത് ചെയ്യുന്ന ഏറ്റവും ചെറിയ ഒരു ഒഫന്‍സാണ്. മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചു എന്നൊക്കെ പറയുമ്പോഴാണ് പ്രശ്‌നമുണ്ടാവുന്നത്. ഗൂഢാലോചനക്കേസ് എടുത്തോട്ടെ. ഒരുമാതിരി കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതുപോലെ, പുടിന്‍ ചെയ്യുന്നതുപോലെയൊക്കെ ചെയ്യാന്‍ ശ്രീ പിണറായി വിജയന്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ അത് ഭീരുത്വമാണ്.’ ശബരിനാഥന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker