BREAKING NEWSKERALA

സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച്: പരിശോധനയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ രണ്ട് നോട്ടീസുകള്‍ കണ്ടെത്തി

പാലക്കാട്: സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കേസുമായി ബന്ധപ്പെട്ട് പാലക്കാട് നടത്തിയ റെയ്ഡില്‍ പോപ്പുലര്‍ ഫ്രണ്ട് സംഘടനയുടെ രണ്ട് ലഘുലേഖകള്‍ കണ്ടെത്തിയതായി പോലീസ്. കുഴല്‍മന്ദം സ്വദേശി ഹുസൈന്റെ ഉടമസ്ഥതയിലുള്ള കീര്‍ത്തി എന്ന ആയുര്‍വേദ ഫാര്‍മസിയുടെ മറവിലാണ് എക്‌സേഞ്ച് പ്രവര്‍ത്തിച്ചിരുന്നത്. ബംഗളൂരുവിലും കോഴിക്കോടും സമാന്തര ഏക്‌സ്‌ചേഞ്ച് കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തെ തുടര്‍ന്നാണ് മേട്ടുപ്പാളയം എക്‌സ്‌ചേഞ്ചിനെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്.
അതേസമയം പാലക്കാട് കണ്ടെത്തിയത് ഐഎസ് വിരുദ്ധ പോസ്റ്ററുകളാണെന്നും ഐ എസ് പോസ്റ്ററുകള്‍ കണ്ടെത്തിയെന്ന് പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥ് പറഞ്ഞു. അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്നും കോഴിക്കോട് കേസുമായി ബന്ധമുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്നും ആര്‍ വിശ്വനാഥ് വ്യക്തമാക്കി.
പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റിലെ (എം എ) ടവറിലെ വാടകമുറിയിലാണ് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തിയത്. സംസ്ഥാന ഇന്റലിജന്‍സ് ബ്യൂറോയും പാലക്കാട് നോര്‍ത്ത് പോലീസും ചേര്‍ന്നാണ് പരിശോധന നടത്തിയത്. അന്വേഷണസംഘം മുറിയുടെ പൂട്ടുതകര്‍ത്താണ് അകത്തുകയറിയത്. ഇവിടെനിന്ന് എട്ട് സിം കാര്‍ഡുകളും 32 ഉപയോഗിച്ച സിം ബോക്‌സുകളും കണ്ടെത്തി.
നേരത്തെ പിടിയിലായ കോഴിക്കോട് സ്വദേശിയാണ് മുറി വാടകയ്‌ക്കെടുത്ത് നല്‍കിയതെന്നും സൂചനയുണ്ട്. ഇതേത്തുടര്‍ന്ന് ആയുര്‍വേദ സ്ഥാപനം നടത്തിവരുന്ന കുളവന്‍മുക്ക് സ്വദേശിയെയും ചോദ്യംചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് പരിശോധന നടത്തിയത്. മുമ്പ് തൃശ്ശൂര്‍, എറണാകുളം ഉള്‍പ്പെടെയുള്ള ജില്ലകളിലും സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തിയിരുന്നു.
സമാനമായ കേസില്‍ കോഴിക്കോട്ട് പിടിയിലായ ആളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റിലും സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ഉണ്ടെന്ന വിവരം കിട്ടിയതെന്നാണ് സൂചന. ഈ ടവറില്‍ ഒരു ആയുര്‍വേദ സ്ഥാപനം പ്രവര്‍ത്തിച്ചുവരുന്നതായി പൊലീസ് പറഞ്ഞു. ഇതിന്റെ മറവില്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിച്ചതായാണ് പൊലീസ് സംശയിക്കുന്നത്.
കേസില്‍ മലപ്പുറത്ത് ഒരാള്‍ കൂടി അറസ്റ്റിലായി. പ്രതി വീട്ടിലും സഹോദരിയുടെ വീട്ടിലുമായി രണ്ട് കേന്ദ്രങ്ങളിലായി സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. പ്രവര്‍ത്തിക്കുന്ന രണ്ട് എക്‌സ്‌ചേഞ്ച്കളും പ്രവര്‍ത്തിക്കാത്ത ഒന്നുമാണ് അന്വേഷണ ഉദ്യഗസ്ഥര്‍ കണ്ടെത്തിയത്. ഇവിടെ നിന്ന് അനധികൃത സെര്‍വറും പോലീസ് കണ്ടെത്തി. സമാനകേസില്‍ പ്രതി നേരത്തെ മൈസുരുവില്‍ അറസ്റ്റിലായിരുന്നുവെന്നും കേസന്വേഷണം സൈബര്‍ പൊലീസിന് കൈമാറിയെന്ന് എസ്.പി എസ് സുജിത് ദാസ് വ്യക്തമാക്കി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker