ENTERTAINMENTBOLLYWOOD

സമൂഹത്തിന് കാപട്യമെന്ന് നടി ഗഹന വസിഷ്ഠ്, പ്രതിഷേധിച്ചത് ലൈവില്‍ പൂര്‍ണ നഗ്നയായി

മുംബൈ: നീലച്ചിത്രക്കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയ നടി ഗഹന വസിഷ്ഠ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവുമായി രംഗത്ത്. ഇന്‍സ്റ്റാഗ്രാം ലൈവില്‍ പൂര്‍ണനഗ്‌നയായി പ്രത്യക്ഷപ്പെട്ടായിരുന്നു പ്രതിഷേധം. ”ഞാന്‍ വസ്ത്രം ധരിച്ചിട്ടില്ല. പക്ഷേ, ഇത് നിങ്ങള്‍ പോണ്‍ ആണെന്ന് പറയില്ല. വസ്ത്രം ധരിച്ചാല്‍ ചിലയാളുകള്‍ പോണ്‍ ആണെന്ന് പറയും. അതാണ് കാപട്യം”- ഗഹന കുറിച്ചു.
അറസ്റ്റ് ഒഴിവാക്കുന്നതിന് 15 ലക്ഷം രൂപ കൈക്കൂലി നല്‍കണമെന്ന് മുംബൈ പൊലീസ് ആവശ്യപ്പെട്ടിരുന്നതായി ഗഹന വെളിപ്പെടുത്തിയിരുന്നു. വ്യവസായിയായ രാജ് കുന്ദ്രയ്ക്കും നിര്‍മാതാവ് ഏക്ത കപൂറിനുമെതിരേ മൊഴി നല്‍കാനും സമ്മര്‍ദമുണ്ടായിരുന്നെന്ന് ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഗഹന ആരോപിച്ചു.
നീലച്ചിത്രക്കേസില്‍ നടിയും മോഡലുമായ ഗഹന വസിഷ്ഠ് എന്ന വന്ദന തിവാരിയെ ഫെബ്രുവരിയിലാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനു മുമ്പ് സംസാരിച്ചപ്പോഴാണ് പോലീസ് സംഘം 15 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടതെന്ന് ഗഹന പറഞ്ഞു. പണം നല്‍കിയാല്‍ അറസ്റ്റ് ഒഴിവാക്കാമെന്നായിരുന്നു വാഗ്ദാനം. തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് വിശ്വസിക്കുന്നതുകൊണ്ട് കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ചു. രണ്ട് കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ട ഗഹനയെ പൊലീസ് അറസ്റ്റു ചെയ്തു. നാല് മാസത്തിനുശേഷമാണ് ജാമ്യം ലഭിച്ചത്. ഇപ്പോള്‍ മൂന്നാമതൊരു കേസില്‍ക്കൂടി പ്രതി ചേര്‍ത്തിട്ടുണ്ട്.
പൊലീസ് കസ്റ്റഡിയില്‍ കഴിയുമ്പോഴാണ് രാജ് കുന്ദ്രയുടെയും ഏക്ത കപൂറിന്റെയും പേര് പറയാന്‍ പോലീസ് നിര്‍ബന്ധിച്ചതെന്ന് ഗഹന പറയുന്നു. അതിനും വഴങ്ങിയില്ല. ഹോട്‌ഷോട്ട് എന്ന ആപ്പ് വഴി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്നതിന് രാജ് കുന്ദ്ര നിര്‍മിച്ച ഹ്രസ്വചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ളതായി ഗഹന സമ്മതിച്ചു. എന്നാല്‍, അവയെ നീലച്ചിത്രമെന്ന് വിശേഷിപ്പിക്കാനാവില്ല. രാജ് കുന്ദ്ര നിര്‍ബന്ധിച്ച് നീലച്ചിത്രത്തില്‍ അഭിനയിപ്പിക്കുകയായിരുന്നു എന്ന ചില മോഡലുകളുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും എല്ലാവരും സ്വമേധയാ ആണ് അഭിനയിക്കുന്നതെന്നുമാണ് ഗഹന പറയുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker