LATESTKERALA

”സമൂഹത്തിലേക്ക് നീരുറവയായി…” ആറ്റിങ്ങല്‍ പോളിടെക്‌നിക്കിലെ സ്വാതന്ത്ര്യദിനാഘോഷം ശ്രദ്ധേയമായി

ആറ്റിങ്ങല്‍: സ്വാതന്ത്ര്യത്തിന്റെ അമൃതോല്‍സവത്തിന്റെ ഭാഗമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികളുടെ ഗുണം ജനങ്ങളിലേക്ക് എത്തിക്കാന്‍ ആറ്റിങ്ങല്‍ പോളിടെക്‌നിക്ക് ‘സമൂഹത്തിലേക്ക് നീരുവയായി…’ എന്ന പദ്ധതിക്ക് ഇന്ന് തുടക്കം കുറിച്ചു .
ആറ്റിങ്ങല്‍ പോളിടെക്‌നിക്കില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പതാകയുയര്‍ത്തി ആറ്റിങ്ങല്‍ എം.എല്‍.എ അംബിക .ഒ .എസ് . വ്യത്യസ്തമായ ഈ പദ്ധതിയും ഉല്‍ഘാടനം ചെയ്തു. ആറ്റിങ്ങല്‍ പോളിടെക്‌നിക്ക് സമൂഹത്തിലേക്ക് ഇറങ്ങി ചെന്ന് നടത്തുന്ന സേവനങ്ങളെ എം . എല്‍.എ അംബിക .ഒ .എസ് പ്രത്യേകം അഭിനന്ദിച്ചു. വരും ദിവസങ്ങളില്‍ ആറ്റിങ്ങല്‍ പോളിടെക്‌നിക്ക് ഒരു മാതൃക പോളിടെക്‌നിക്ക് ആയി മാറും എന്നും അത് ആറ്റിങ്ങല്‍ നിയോജകമണ്ഡലത്തിനു തന്നെ അഭിമാനകരമാകുമെന്നും അഭിപ്രായപ്പെട്ടു.
പോളിടെക്‌നിക്കില്‍ അഡ്മിഷന്‍ കിട്ടാത്തതും, പഠനം നിലച്ചു പോയവര്‍ക്കും,തൊഴിലെടുക്കുന്നവര്‍ക്ക് നൈപുണ്യ വികസനത്തിലൂടെ സ്ഥാനക്കയറ്റം ഉറപ്പ് വരുത്തുന്ന 15 ഹൃസ്വകാല കോഴ്‌സുകള്‍ പോളിടെക്‌നിക്കില്‍ ഉടന്‍ ആരംഭിക്കും. ചടഝഎ നു അനുസരിച്ചു അവര്‍ക്ക് ലെവല്‍ 3 , 4 സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നതോടൊപ്പം , തൊഴില്‍ പരിശീലനം, തൊഴില്‍ നേടാനുള്ള സഹായവും ഈ പദ്ധതിയിലൂടെ പോളിടെക്‌നിക്ക് ചെയ്യും. കൂടാതെ പോളിടെക്‌നിക്ക്കിലെ ഉപകരണങ്ങള്‍ ഉപയോഗിച്ച് പൊതുജനങ്ങള്‍ക്കായി പത്തു ഉപയോഗയോഗ്യത പരിശീലനവും സംഘടിപ്പിക്കും.
ഓരോ പദ്ധതിനടത്തിപ്പിന് ഓരോ കോര്‍ഡിനേറ്റര്‍മാരെ നിയോഗിച്ചു നിയമന ഉത്തരവ് ഇതിനകം നല്‍കി കഴിഞ്ഞു. 75 ദിനങ്ങള്‍ കൊണ്ട് 25 പദ്ധതികള്‍ ആരംഭിക്കും . ഓരോ പദ്ധതിയുടെയും വിജയം അപഗ്രഥിച്ചു, സമൂഹത്തിന് ഏത് വിധത്തില്‍ ഉപയോഗപെട്ടുവെന്നും അവ എത്ര കുടുംബാംഗങ്ങള്‍ക്ക് സഹായകമായെന്ന കണക്ക് ദ്വൈമാസം പ്രസിദ്ധീകരിക്കും. ഇവയുടെ വിജയോത്സവം 2023 ജനുവരി 26 നു റിപബ്ലിക് ദിനത്തില്‍ ആചരിക്കും. അന്നേ ദിവസം പദ്ധതിയുടെ ശില്പികള്‍ക്ക് അനുയോജ്യമായ ആദരവ് നല്‍കും.
ചടങ്ങില്‍ അധ്യക്ഷത വഹിച്ച സാഹിത്യകാരനും, പ്രിന്‍സിപ്പലുമായ ഷാജില്‍ അന്ത്രു പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. പദ്ധതികള്‍ സാധാരണ ജനങ്ങളുടെ സാമൂഹ്യവും, സാമ്പത്തികവുമായ ഉന്നമനത്തിനു കാരണമാകും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ : രഞ്ജിത്ത് ബി പി സ്വാഗതം പറഞ്ഞു. മുഹമ്മദ് അസിര്‍, പ്രേംജിത് പി,. ജയറാം, ഡോ.സൗമ്യ, സോഫിയ ബീഗം സജികുമാര്‍ എസ്, ദീപേഷ് എന്നിവര്‍ ആശംസകളും, സുരേഷ് എന്‍ കൃതജ്ഞതയും രേഖപ്പെടുത്തി.
ചടങ്ങില്‍ സ്ഥാപനത്തിലെ അധ്യാപകരും, ഇതരജീവനക്കാരും, വിദ്യാര്‍ത്ഥികളും പങ്കെടുത്തു. തുടര്‍ന്ന് അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ദേശഭക്തി ഗാനാലാപനവും നടന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker