BREAKING NEWSKERALALATEST

സരിതയോട് 40 ല്ക്ഷം കൈക്കൂലി; ആര്യാടന്‍ മുഹമ്മദിനെതിരേ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: മുന്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണത്തിനൊരുങ്ങി സര്‍ക്കാര്‍. മന്ത്രിസഭാ യോഗത്തിലാണ് ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് മുന്‍കൂര്‍ അനുമതിക്കായി ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
സോളാര്‍ കേസിലെ പ്രതി സരിത എസ്. നായരുടെ പരാതിയിന്മേലാണ് നടപടി. വൈദ്യുതി മന്ത്രി ആയിരിക്കെ സരിത എസ്. നായരില്‍ നിന്ന് ആര്യാടന്‍ മുഹമ്മദ് 40 ലക്ഷം രൂപ കൈപ്പറ്റി എന്നായിരുന്നു പരാതി.
പരാതിയില്‍ കഴമ്പുണ്ട് എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് വേണ്ടി മുന്‍കൂര്‍ അനുമതിക്കായി സര്‍ക്കാര്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തത്. ഗവര്‍ണറുടെ അനുമതി ഉണ്ടെങ്കില്‍ മാത്രമേ കേസില്‍ വിജിലന്‍സ് അന്വേഷണത്തിന് സാധിക്കൂ.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker