ഡോ. പി സരിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പി സരിൻ ആദ്യം കൂടിക്കാഴ്ച നടത്തിയത് ബിജെപിയുമായാണെന്നും ബിജെപി ബിജെപി സ്ഥാനാർത്ഥിത്വം നിഷേദിച്ചപ്പോൾ സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന് വിഡി സതീശൻ ആരോപിച്ചു. സരിൻ പാർട്ടി വിടാൻ നിന്നിരുന്ന ആളായിരുന്നെന്ന് വിഡി സതീശൻ പറഞ്ഞു.സിപിഐഎമ്മിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് വന്നതോടുകൂടിയാണ് വിമർശനങ്ങൾ. സരിൻ പറഞ്ഞത് മന്ത്രി എംബി രാജേഷ് എഴുതി കെടുത്ത വാദങ്ങളാണെന്ന് വിഡി സതീശൻ പറഞ്ഞു. കഴിഞ്ഞ നിയമസഭയിൽ സിപിഐഎം മന്ത്രിമാരും എംഎൽഎമാരും ഉന്നയിച്ച വിമർശനങ്ങളാണ് സരിൻ വീണ്ടും ഉന്നയിക്കുന്നത്. ഇതിന് സിപിഐഎമ്മിന് മറുപടി നൽകിയതാണെന്ന് അദ്ദേഹം പറഞ്ഞു.കോൺഗ്രസിന് അകത്ത് ഒരു സംവിധാനം ഉണ്ട്. മുതിർന്ന നേതാക്കളോട് ആലോചിച്ചാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. മുതിർന്ന നേതാക്കളോടെല്ലാം ചർച്ച നടത്തിയിരുന്നു. പി സരിന് സ്ഥാനാർത്ഥിയാകാൻ താത്പര്യം ഉണ്ടായിരുന്നു. ബിജെപിയായും സിപിഐഎമ്മുമായി ചർച്ച നടത്തുന്നയാളെ എങ്ങനെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയാക്കുന്നതെന്ന് വിഡി സതീശൻ ചോദിച്ചു.പി സരിനെ ശാസിച്ചിട്ടുണ്ട്. ചില കാര്യങ്ങളിൽ കർക്കശ സ്വഭാവം കാണിക്കുന്നയാളാണ് വിഡി സതീശൻ പറഞ്ഞു. തന്റെ രീതിയാണതെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് സംഘടനപരമായി ദുർബലമല്ല. സിപിഐഎമ്മിനെ വെല്ലുന്ന സംഘടന സംവിധാനം പാർട്ടിയിൽ ഉണ്ടാക്കികൊണ്ടിരിക്കുകയാണെന്ന് വിഡി സതീശൻ വ്യക്തമാക്കി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സാക്ഷാൽ കെ.വി. തോമസ് CPM വേദിയിൽ പോയിട്ടും ചലനമുണ്ടായില്ല, പിന്നെയല്ലേ സരിനെന്ന് വിഡി സതീശൻ പറഞ്ഞു.
46 1 minute read