BREAKINGNATIONAL
Trending

സര്‍ക്കാര്‍ സര്‍വീസ് റിക്രൂട്ട്‌മെന്റ് നടപടി; ഇടയ്ക്ക് വെച്ച് യോഗ്യത മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തരുത്; സുപ്രീംകോടതി

ദില്ലി: നിയമന നടപടികള്‍ ആരംഭിച്ച ശേഷം നിയമന ഏജന്‍സികള്‍ക്ക് മാനദണ്ഡങ്ങള്‍ മാറ്റാനാവില്ലെന്ന് സുപ്രിം കോടതി. നിയമം അനുവദിക്കുന്നില്ലെങ്കില്‍ മാനദണ്ഡങ്ങള്‍ ഇടയ്ക്ക് വച്ച് തിരുത്തുന്നത് ഭരണഘടനാ വിരുദ്ധമെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു. സര്‍ക്കാര്‍ ഉദ്യോഗങ്ങളിലേക്കുള്ള നിയമന നടപടികള്‍ ഉദ്യോഗാര്‍ത്ഥികളെ നിയമന ഏജന്‍സി മുന്‍കൂട്ടി അറിയിക്കണം. നിയമന നടപടികള്‍ക്കായി പരസ്യത്തില്‍ നല്‍കിയ മാനദണ്ഡം പാതിവഴിയില്‍ തിരുത്തരുത്. നിയമന ഏജന്‍സി ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുന്നതും ഭരണഘടനാ വിരുദ്ധമാണ്. നിയമനം സുതാര്യമായും വിവേചനരഹിതമായുമായിരിക്കണം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി.

Related Articles

Back to top button