BREAKING NEWSKERALALATEST

സര്‍ക്കാര്‍ ഉത്തരവില്‍ ഒന്നും പറഞ്ഞില്ല; മദ്യശാലകള്‍ ഇന്ന് തുറക്കില്ലെന്ന് ബെവ്‌കോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച മദ്യശാലകള്‍ തുറക്കില്ലെന്നു ബെവ്‌കോ അറിയിച്ചു. ഞായറാഴ്ച മദ്യശാലകള്‍ തുറക്കുമെന്നായിരുന്നു ബെവ്‌കോ നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍, സര്‍ക്കാര്‍ ശനിയാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ മദ്യശാലകള്‍ തുറക്കുന്നതിനെക്കുറിച്ചു പരാമര്‍ശമില്ല.
ബക്രീദ് പ്രമാണിച്ച് മൂന്നു ദിവസത്തേക്കു ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ പ്രത്യേക ഇളവ് അനുവദിച്ചിട്ടുണ്ട്. എ,ബി,സി വിഭാഗത്തിലുള്ള (ടിപിആര്‍ 15 വരെ) പ്രദേശങ്ങളില്‍ അവശ്യസാധന കടകള്‍ക്കു പുറമേ തുണിക്കട, ചെരിപ്പുകട, ഇലക്ട്രോണിക് കട, ഫാന്‍സി കട, സ്വര്‍ണക്കട എന്നീ വ്യാപാര സ്ഥാപനങ്ങള്‍ക്കും രാത്രി 8 വരെ തുറക്കാന്‍ അനുമതിയുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker