BUSINESSBANKING

സര്‍ക്കാര്‍ ധനസഹായം വീട്ടരികിലെത്തിച്ച് ഫിനോ പേയ്‌മെന്റ്

മുംബൈ : ചെറുകിട കര്‍ഷകര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പ്രധാനമന്ത്രി കിസാന്‍ യോജനയുടെ ഗഡുക്കള്‍ ഗുണഭോക്താക്കള്‍ക്ക് വീട്ടരികിലെത്തിക്കുകയാണ് ഫിനോ പേയ്‌മെന്‌റ് ബാങ്ക് .ഗുണഭോക്താവിന്റെ അക്കൗണ്ടില്‍ നേരിട്ട് പണം നിക്ഷേപിക്കുന്ന, സര്‍ക്കാരിന്റെ ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡിബിടി) പദ്ധതിയുടെ പണം പിന്‍വലിക്കാന്‍ കര്‍ഷകര്‍ക്ക് ഫിനോ പേയ്‌മെന്റ് ബാങ്കിന്റെ മര്‍ച്ചന്റ് പോയിന്റ് സംവിധാനം ഉപയോഗിക്കാം. കോവിഡ് മഹാമാരി കാലത്ത് അധിക ദൂരം സഞ്ചരിക്കാതെ പണം എടുക്കാന്‍ ഇത് സഹായകമാകും.
രാജ്യത്തെ 9.5 കോടി കര്‍ഷക കുടുംബങ്ങളുടെ അക്കൗണ്ടുകളിലായി 9,000 കോടി രൂപ നേരിട്ട് നിക്ഷേപിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിട്ടുണ്ട്. ഗുണഭോക്താവായ ഓരോ കര്‍ഷകനും ബാങ്ക് അക്കൗണ്ടില്‍ 2,000 രൂപ ലഭിക്കും.
ഏത് ബാങ്കില്‍ അക്കൗണ്ടുള്ള ഡി ബി ടി ഗുണഭോക്താവിനും അവരുടെ അടുത്തുള്ള ഫിനോ പോയിന്റില്‍ പോയി പണം എടുക്കാനും മറ്റ് ബാങ്ക് ഇടപാടുകള്‍ നടത്താനുമാകും. മൈക്രോ എ ടി എമ്മോ ആധാര്‍ ബന്ധിത പണമിടപാട് സംവിധാന (AePS)മോ ഉള്ള പലചരക്ക് കടകള്‍ പോലെയുള്ള ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍,മെഡിക്കല്‍ സ്‌റ്റോര്‍,പാല്‍വിതരണ കേന്ദ്രങ്ങള്‍ ,ഭാരത് പെട്രോളിയത്തിന്റെ (ബി പി സി എല്‍) ഇന്ധന ഔട്ട്‌ലെറ്റുകള്‍ എന്നിവിടങ്ങളിലാണ് ഫിനോ പോയിന്റ് സംവിധാനം ലഭ്യമാകുക.അടുത്തുള്ള ഫിനോ പോയിന്റ് കണ്ടെത്താന്‍ ആളുകള്‍ക്ക് https://fino.latlong.in/ എന്ന ലിങ്ക്ക്ലിക്ക് ചെയ്യുകയോ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുകയോ ചെയ്താല്‍ മതി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker